‘അഹ്ലൻ റമദാൻ’ പ്രഭാഷണം സംഘടിപ്പിച്ചു
text_fieldsഅഹ്ലൻ റമദാൻ പരിപാടിയിൽ സഈദ് റമദാൻ നദ്വി
സംസാരിക്കുന്നു
മനാമ: ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ മനാമ ഏരിയയുടെ നേതൃത്വത്തിൽ റമദാൻ പ്രഭാഷണം സംഘടിപ്പിച്ചു. സിഞ്ചിലെ ഫ്രൻഡ്സ് ഹാളിൽ നടന്ന പരിപാടിയിൽ ‘അന്തിമ വിജയം മുത്തഖികൾക്കാണ്’ വിഷയത്തിൽ സഈദ് റമദാൻ നദ്വി മുഖ്യപ്രഭാഷണം നടത്തി.
ആത്മസംസ്കരണത്തിന്റെ മാസമാണ് റമദാനെന്ന് അദ്ദേഹം പറഞ്ഞു. ഓരോ മനുഷ്യനും, തന്റെ കഴിഞ്ഞകാല ജീവിതത്തില്‍ എന്തു ചെയ്തു എന്ന് ആലോചിക്കാനും ആവശ്യമായ തിരുത്തലുകൾ നടത്താനുമുള്ള മാസമാണ് റമദാൻ. അന്നപാനീയങ്ങൾ ഉപേക്ഷിക്കുന്നതോടൊപ്പം തിന്മകളിൽനിന്നും വിട്ടുനിൽക്കാനും പരമാവധി നന്മകൾ ചെയ്യാനും ശ്രമിക്കണം.
ശരീരവും മനസ്സും ഒരുപോലെ ശുദ്ധീകരിക്കാനും ഈ മാസത്തെ ഉപയോഗപ്പെടുത്താൻ ശ്രമിക്കണമെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു. മനാമ ഏരിയ പ്രസിഡന്റ് മുഹമ്മദ് മുഹ്യിദ്ദീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫാറൂഖ് വി.പി സ്വാഗതവും ഫിൽസ ഫൈസൽ പ്രാർഥനയും നടത്തി.

