ഐ.വൈ.സി.സി മുഹറഖ് ഏരിയ മാനവസേവാ ദിവസ് സംഘടിപ്പിച്ചു
text_fieldsഐ.വൈ.സി.സി മുഹറഖ് ഏരിയ മാനവ സേവാ ദിവസ് ആചരണം
മനാമ: ഇന്ത്യയുടെ 78ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഐ.വൈ.സി.സി മുഹറഖ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ‘മാനവ സേവാ ദിവസ്’ ന്റെ ഭാഗമായി പ്രഭാത ഭക്ഷണം റോഡ് നിർമാണ തൊഴിലാളികൾക്കും, ശുചീകരണ തൊഴിലാളികൾക്കും വിതരണം ചെയ്തു.
ഐ.വൈ.സി.സി മുഹറഖ് ഏരിയ പ്രസിഡന്റ് മണികണ്ഠൻ ചന്ദ്രോത്തിന്റെ അധ്യക്ഷതയിൽ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് ഉദ്ഘാടനം ചെയ്തു.
സ്വാതന്ത്ര്യദിനത്തിന്റെ യഥാർഥ പ്രാധാന്യം ഇതുപോലെയുള്ള സഹജീവി സ്നേഹം, പ്രകടമാക്കുന്ന പ്രവർത്തനങ്ങളിലൂടെ നമുക്ക് കാണാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ദേശീയ വൈസ് പ്രസിഡന്റ് ഷംഷാദ് കാക്കൂർ ചടങ്ങിൽ സന്നിഹിതനായിരുന്നു. ഏരിയ സെക്രട്ടറി അബ്ദുൽ നൂർ, എക്സിക്യൂട്ടിവ് അംഗം ശ്രീ ജോജു പി.പി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

