ഐ.സി.എഫ് സ്പാർക് അസംബ്ലി സംഘടിപ്പിച്ചു
text_fieldsഐ.സി.എഫ് സ്പാർക് അസംബ്ലിയിൽ ഇന്റർനാഷനൽ വൈസ് പ്രസിഡന്റ് എം.സി. അബ്ദുൽകരീം ഹാജി പദ്ധതി വിശദീകരണം നടത്തുന്നു
മനാമ: പ്രവാസലോകത്തെ വിദ്യാഭ്യാസ രംഗത്ത് കാലികമായ സമഗ്ര പരിഷ്കരണങ്ങളും പരിശീലനങ്ങളും ലക്ഷ്യംവെച്ച് ഐ.സി.എഫ് ഇന്റർനാഷനൽ തലത്തിൽ ആചരിക്കുന്ന ‘അൽ മഅ് രിഫ’ മദ്റസ കാമ്പയിനിന്റെ ഭാഗമായി സ്പാർക്ക് അസംബ്ലി സംഘടിപ്പിച്ചു.
ബഹ്റൈൻ റേഞ്ച് സുന്നി ജംഇയ്യതുൽ മുഅല്ലിമീന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അസംബ്ലിയിൽ ബഹ്റൈനിലെ 12 മദ്റസകളിലെയും അധ്യാപകരും മാനേജ്മെന്റ് പ്രതിനിധികളും സംബന്ധിച്ചു. ഹമദ് ടൗൺ ഐ.സി.എഫ് ഹാളിൽ നടന്ന സ്പാർക്ക് അസംബ്ലി നാഷനൽ എജുക്കേഷൻ സെക്രട്ടറി റഫീഖ് ലത്വീഫിയുടെ അധ്യക്ഷതയിൽ എസ്.ജെ.എം വൈസ് പ്രസിഡന്റ് ഷാനവാസ് മദനി ഉദ്ഘാടനം ചെയ്തു.
മാതൃസംഗമം, സ്റ്റുഡൻന്റ്സ് കൗൺസിൽ, അബാബീൽ ഡ്രൈവ് എന്നിവ മദ്റസ കാമ്പയിനിന്റെ ഭാഗമായി നടക്കും. ഐ.സി.എഫ് ഇന്റർനാഷനൽ വൈസ് പ്രസിഡന്റ് എം.സി. അബ്ദുൽകരീം ഹാജി പദ്ധതി വിശദീകരണം നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.