എസ്.എൻ.സി.എസ് കുമാരനാശാൻ-ഒ.എൻ.വി കുറുപ്പ് സ്മൃതി സംഘടിപ്പിച്ചു
text_fieldsഎസ്.എൻ.സി.എസ് സംഘടിപ്പിച്ച കുമാരനാശാൻ- ഒ.എൻ.വി കുറുപ്പ് സ്മൃതി
മനാമ: എസ്.എൻ.സി.എസ് കുമാരനാശാൻ- ഒ.എൻ.വി കുറുപ്പ് സ്മൃതി ‘ഒരു വട്ടം കൂടി’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ചു. എസ്.എൻ.സി.എസ് സിൽവർ ജൂബിലി ഹാളിൽ ചേർന്ന യോഗത്തിൽ ബഹ്റൈനിലെ പ്രമുഖ സാഹിത്യ കലാകാരനും മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ സെക്രട്ടറിയുമായ ബിജു എം. സതീഷ് വിശിഷ്ട അതിഥിയായിരുന്നു.ജനഹൃദയങ്ങളിലേക്ക് സ്നേഹത്തിന്റെയും വിപ്ലവത്തിന്റെയും ആശയങ്ങളെ
ഹൃദ്യമായ രീതിയിൽ എത്തിക്കാൻ ആശാന്റെയും ഒ.എൻ.വിയുടെയും കവിതകൾക്ക് കഴിഞ്ഞിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു.സാഹിത്യവേദി അംഗം രാജേഷ് എൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി ബിജു ചന്ദ്രൻ അധ്യക്ഷനായി. എസ്.എൻ.സി.എസ് വൈസ് ചെയർമാൻ പ്രകാശ് കെ.പി, ട്രഷറർ കൃഷ്ണകുമാർ വി.കെ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ സുരേഷ് പി.പി, രാജി രാജേഷ്, സജിത്ത് വെള്ളിക്കുളങ്ങര എന്നിവർ കുമാരനാശാന്റെയും ഒ.എൻ.വിയുടെയും അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. എൻ. ശിവരാജൻ, സന്ധ്യ ബിലോജ്, ജ്വാല ജയൻ, അക്ഷര രാജേഷ് എന്നിവർ ഇരുവരുടെയും കവിതകൾ ആലപിച്ചു. അഞ്ജന രാജേഷ് അവതാരകയായ ചടങ്ങിന് സാഹിത്യ വിഭാഗം കൺവീനർ ജയചന്ദ്രൻ നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

