Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ​രു​മ​യു​ടെ...

ഒ​രു​മ​യു​ടെ ആ​ഘോ​ഷമായി ഓ​ൺ​ലൈ​ൻ സൗ​ഹൃ​ദ സം​ഗ​മം

text_fields
bookmark_border
ഒ​രു​മ​യു​ടെ ആ​ഘോ​ഷമായി ഓ​ൺ​ലൈ​ൻ സൗ​ഹൃ​ദ സം​ഗ​മം
cancel
camera_alt

ഫ്ര​ൻ​ഡ്​​സ്​ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ വ​നി​ത വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ഓ​ൺ​ലൈ​ൻ സൗ​ഹൃ​ദ സം​ഗ​മ​ത്തി​ൽ​നി​ന്ന് 

മ​നാ​മ: ഫ്ര​ൻ​ഡ്​​സ്​ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ വ​നി​ത വി​ഭാ​ഗം, വി​ഷു- ഈ​ദു​ൽ ഫി​ത്ർ എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​മ​യു​ടെ ആ​ഘോ​ഷം എ​ന്ന പേ​രി​ൽ ഓ​ൺ​ലൈ​ൻ സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യും എ​ഴു​ത്തു​കാ​രി​യു​മാ​യ ഷെ​മി​ലി പി. ​ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. കോ​വി​ഡ് മ​ഹാ​മാ​രി, പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ പ​ല കാ​ര​ണ​ങ്ങ​ൾ​കൊ​ണ്ടും ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ട​യി​ലും ന​മു​ക്കു​ള്ളി​ൽ ആ​കു​ല​ത​ക​ളു​ണ്ട്. വി​ശ​പ്പി​െൻറ വേ​ദ​ന​യ​റി​യാ​ൻ റ​മ​ദാ​ൻ​കൊ​ണ്ട് സാ​ധി​ക്കു​ന്നു. മ​ത​ത്തി​െൻറ​യും നി​റ​ത്തി​െൻറ​യും ജാ​തി​യു​ടെ​യും പേ​രി​ൽ സൗ​ഹൃ​ദ​ങ്ങ​ളെ​യും കൂ​ടി​ച്ചേ​ര​ലു​ക​ളെ​യും വേ​ർ​തി​രി​ക്കാ​ൻ മാ​ത്രം ന​മ്മ​ൾ അ​ധഃ​പ​തി​ച്ചി​ട്ടി​ല്ല. ദൈ​വ​ത്തി​െൻറ കൈ​യൊ​പ്പ് പ​തി​യാ​ത്ത ഒ​രു മ​നു​ഷ്യ​ജീ​വി​യും ഇ​ല്ലെ​ന്നും ഷെ​മി​ലി പി. ​ജോ​ൺ പ​റ​ഞ്ഞു.

ഫ്ര​ൻ​ഡ്​​സ്​ വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ൻ​റ്​ ജ​മീ​ല ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വാ​സി എ​ഴു​ത്തു​കാ​രി മാ​യ കി​ര​ൺ, എം.​എം.​എ​സ് എ​സ്ക്യൂ​ട്ടി​വ് മെം​ബ​ർ ബാ​ഹി​റ അ​ന​സ്, പ്ര​വാ​സി ഗൈ​ഡ​ൻ​സ് ഫോ​റം മെം​ബ​ർ റോ​ഷ്​​നാ​ര അ​ഫ്​​സ​ൽ, ഇ​ബ്​​നു​ൽ ഹൈ​തം ഇ​സ്​​ലാ​മി​ക്‌ സ്​​കൂ​ൾ ടീ​ച്ച​ർ​മാ​രാ​യ സി​ജി ശ​ശി​ധ​ര​ൻ, ഗീ​ത മേ​നോ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ക​ലാ​പ​രി​പാ​ടി​ക​ളി​ൽ പ്ര​സീ​ത മ​നോ​ജ്‌, റ​സി​യ പ​രീ​ത്, ഫാ​ത്തി​മ ഫി​ദ, സ​കി​യ സ​മീ​ർ, മു​ർ​ഷി​ദ, ഷാ​നി റി​യാ​സ്, ഉ​മ്മു സ​ൽ​മ, ഷ​ഹ​നാ​സ് എ​ന്നി​വ​ർ ഗാ​ന​ങ്ങ​ളും ഷൈ​മി​ല ആ​ൻ​ഡ്​​ പാ​ർ​ട്ടി സം​ഘ​ഗാ​ന​വും മു​ബീ​ന നാ​ട​ൻ​പാ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

ന​ജി​ദ റ​ഫീ​ഖി​െൻറ പ്രാ​ർ​ഥ​ന​ഗീ​ത​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ സാ​ഹി​ത്യ വി​ഭാ​ഗം വ​നി​ത ക​ൺ​വീ​ന​ർ ഹ​സീ​ബ ഇ​ർ​ഷാ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. അ​സി. സെ​ക്ര​ട്ട​റി ന​ദീ​റ ഷാ​ജി ന​ന്ദി പ​റ​ഞ്ഞു. എ​ക്​​സി​ക്യൂ​ട്ടീ​വ് അം​ഗം റ​ഷീ​ദ സു​ബൈ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. സ​ഈ​ദ റ​ഫീ​ഖ്, ഷ​ബീ​റ മൂ​സ, ബു​ഷ്റ റ​ഹീം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#Friends Social Association
Next Story