കെ.പി.എ സൽമാനിയ, ബുദൈയ ഓപൺ ഹൗസുകൾ സംഘടിപ്പിച്ചു
text_fieldsകെ.പി.എ സംഘടിപ്പിച്ച ഓപൺഹൗസിൽനിന്ന്
മനാമ: കോവിഡ് പ്രതിസന്ധി കാലത്ത് പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും കേരള-കേന്ദ്ര സർക്കാറുകളുടെ പ്രവാസി ക്ഷേമപദ്ധതികളിൽ അവബോധം നൽകാനും കൊല്ലം പ്രവാസി അസോസിയേഷെൻറ നേതൃത്വത്തിൽ ഓൺലൈൻ ആയി രണ്ടു ഓപൺ ഹൗസുകൾ സംഘടിപ്പിച്ചു.
കെ.പി.എ സൽമാനിയ, ബുദൈയ എന്നീ ഏരിയയുടെ നേതൃത്വത്തിൽ നടന്ന ഓപൺ ഹൗസുകളിൽ കെ.പി.എ പ്രസിഡൻറ് നിസാർ കൊല്ലം മുഖ്യപ്രഭാഷണവും ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സംഘടന അവലോകനവും നടത്തി. വൈസ്പ്രസിഡൻറ് വിനു ക്രിസ്റ്റി, ട്രഷറർ രാജ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.
ബുദൈയ ഓപൺ ഹൗസ് ഏരിയ കോഓഡിനേറ്റർ ജിതിനും സൽമാനിയ ഓപൺ ഹൗസ് ഏരിയ കോഓഡിനേറ്റർ രഞ്ജിത്ത് ആർ. പിള്ളയും ഉദ്ഘാടനം ചെയ്തു. തുടർന്ന് നോർക്ക പദ്ധതി സംശയ നിവാരണം നടത്തി. സൽമാനിയ ഏരിയ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് പ്രബുദ്ധൻ, ലിജു ജോൺ, റെജിമോൻ ബേബിക്കുട്ടി, ബിജു ആർ. പിള്ള, വിഷ്ണു വേണുഗോപാൽ, ബുദൈയ്യ ഏരിയ കമ്മിറ്റി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ പ്രസാദ് കൃഷ്ണകുട്ടി, സുജിത് ചന്ദ്രശേഖരൻ, അനിൽ കുമാർ, രാജേഷ്ബാബു എന്നിവർ ഓപൺ ഹൗസ് നിയന്ത്രിച്ചു.
അടുത്ത ആഴ്ച സൽമാദ് ഏരിയയുടെ നേതൃത്വത്തിൽ ഓപൺ ഹൗസ് ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സൽമാദ് ഏരിയ പ്രസിഡൻറ് രതിൻ തിലക് (3607 4018), സെക്രട്ടറി സലിം തയ്യിൽ (39161214) എന്നിവരുമായി ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

