കെ.പി.എ ഹിദ്ദ് ഏരിയ ഓപൺ ഹൗസ് സംഘടിപ്പിച്ചു
text_fieldsകെ.പി.എ ഹിദ്ദ് ഏരിയ സംഘടിപ്പിച്ച ഓപൺ ഹൗസിൽനിന്ന്
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഹിദ്ദ് ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ഓൺലൈൻ ഓപൺ ഹൗസ് സംഘടിപ്പിച്ചു. കോവിഡ്- പ്രതിസന്ധി കാലത്ത് പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും കേരള-കേന്ദ്ര സർക്കാറുകളുടെ പ്രവാസി ക്ഷേമപദ്ധതികളെ കുറിച്ച് അവബോധം നൽകാനുമാണ് ഓപൺ ഹൗസ് സംഘടിപ്പിച്ചത്.
കെ.പി.എ ഹിദ്ദ് ഏരിയ പ്രസിഡൻറ് സ്മിതീഷിെൻറ അധ്യക്ഷതയിൽ നടന്ന യോഗം ഏരിയ കോഓഡിനേറ്റർ അനൂബ് തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. കെ.പി.എ പ്രസിഡൻറ് നിസാർ കൊല്ലം മുഖ്യപ്രഭാഷണവും ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സംഘടന അവലോകനവും നടത്തി. ട്രഷറർ രാജ് കൃഷ്ണൻ, സെക്രട്ടറി കിഷോർ കുമാർ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സജി കുളത്തിങ്കര സ്വാഗതവും ട്രഷറർ ജ്യോതിഷ് നന്ദിയും പറഞ്ഞു. കോഓഡിനേറ്റർ റോജി ജോൺ പരിപാടി നിയന്ത്രിച്ചു.

