കുട്ടികൾക്കായി ഫോട്ടോ മത്സരം സംഘടിപ്പിച്ചു
text_fieldsഅശസ് അലി, ഫാത്തിമ സഹ്റ, മെഹ്ഫിൻ ബഷീർ
മനാമ: സമസ്ത ബഹ്റൈൻ ഉമ്മുൽ ഹസ്സം ഏരിയ-ദാറുൽ ഉലൂം മദ്റസ ഒന്നാം ക്ലാസിലെ കുട്ടികൾക്കായി ഫോട്ടോ മത്സരം സംഘടിപ്പിച്ചു.ഓൺലൈൻ മദ്റസ ക്ലാസ് വീട്ടിലിരുന്നു പഠിക്കുന്ന കുട്ടിയുടെ പശ്ചാത്തലം ഉൾപ്പെടുന്ന ഫോട്ടോ എടുത്ത് മദ്റസ ക്ലാസ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തായിരുന്നു മത്സരം സംഘടിപ്പിച്ചത്.
സമസ്ത ഉമ്മുൽ ഹസ്സം ഏരിയ കോഒാഡിനേറ്റർ സകരിയ ദാരിമി മത്സരം നിയന്ത്രിച്ചു. നാട്ടിൽനിന്നുള്ള അനസ് അസ്അതിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ജഡ്ജിങ് പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്. മത്സരത്തിൽ അശസ് അലി ഒന്നാം സ്ഥാനവും ഫാത്തിമ സഹ്റ രണ്ടാം സ്ഥാനവും മെഹ്ഫിൻ ബഷീർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

