ചെസ് മത്സരം സംഘടിപ്പിച്ചു
text_fieldsബഹ്റൈൻ കേരളീയ സമാജവും അർജുൻസ് ചെസ് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ചെസ് മത്സരത്തിൽ പങ്കെടുത്തവർ
മനാമ: ബഹ്റൈൻ കേരളീയ സമാജവും അർജുൻസ് ചെസ് അക്കാദമിയും സംയുക്തമായി 16 വയസ്സിനു താഴെയുള്ള കുട്ടികൾക്കായി ചെസ് മത്സരം സംഘടിപ്പിച്ചു. കേരളീയസമാജം ബാബുരാജ് ഹാളിൽ നടന്ന മത്സരത്തിൽ കുട്ടികളുടെ മികച്ച പങ്കാളിത്തമുണ്ടായതായി സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ അറിയിച്ചു.
വിജയികൾക്ക് സമാജം വൈസ് പ്രസിഡന്‍റ് ദേവദാസ് കുന്നത്ത്, ലൈബ്രേറിയൻ വി. വിനൂപ്, ഇൻഡോർ ഗെയിംസ് സെക്രട്ടറി പോൾസൺ ലോനപ്പൻ, ലോഹിദാസ് പല്ലിശ്ശേരി തുടങ്ങിയവർ സമ്മാന വിതരണം നടത്തി. അർജുൻസ് ചെസ് അക്കാദമി പ്രതിനിധി അർജുനും സംബന്ധിച്ചു.
16 വയസ്സിനു താഴെയുള്ളവരുടെ വിഭാഗത്തിൽ പ്രണവ് ബോബി ശേഖറും 10 വയസ്സിൽ താഴെയുള്ളവരുടെ മത്സരത്തിൽ സഞ്ജന സെൽവരാജും ചാമ്പ്യന്മാരായി.