മനുഷ്യനെ ഉൾക്കൊള്ളാൻ സംഘടനകൾക്ക് സാധിക്കണം –കെ.പി. രാമനുണ്ണി
text_fieldsഹസൻ വി.എം. മുഹമ്മദ്, ഫസൽ പി. കടവ്, സദാനന്ദൻ കണ്ണത്ത്
മനാമ: സാഹിത്യം മനുഷ്യനെയും മനുഷ്യ ജീവിതത്തെയും ബന്ധപ്പെട്ടുകിടക്കുന്നതുപോലെ സംഘടനകളും ഈ രൂപത്തിൽ ആയിത്തീരണമെന്ന് പ്രശസ്ത സാഹിത്യകാരൻ കെ.പി. രാമനുണ്ണി അഭിപ്രായപ്പെട്ടു. പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ ഓൺലൈനിൽ സംഘടിപ്പിച്ച പൊന്നാനി ഇൻ ബഹ്റൈൻ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.എസ് പൊന്നാനി അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുറഹ്മാൻ കുട്ടി മുഖ്യ പ്രഭാഷണം നടത്തി. പി.സി.ഡബ്ല്യൂ.എഫ് ബഹ്റൈൻ അഡ്ഹോക്ക് കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികളായി ഹസൻ വി.എം. മുഹമ്മദ് പുതു പൊന്നാനി (പ്രസി.), ഫസൽ പി. കടവ് (ജന. സെക്ര.), സദാനന്ദൻ കണ്ണത്ത് (ട്രഷ.), അബ്ദുറഹ്മാൻ പി.ടി പുതുപൊന്നാനി, നസീർ പി.എം കാഞ്ഞിരമുക്ക് (വൈസ് പ്രസി.), വിനീത് കട്ടയാട്ട്, സൈനുദ്ദീൻ സി. പുതുപൊന്നാനി (സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.
മുഹമ്മദ് അനീഷ്, അലി ഹസൻ (യു.എ.ഇ), കെ.കെ. ഹംസ (കുവൈത്ത്), സാദിഖ് റഹ്മാൻ (ഖത്തർ), കെ. അഷ്റഫ് (സൗദി) സഹീർ മേഗ (യൂത്ത് വിങ്) തുടങ്ങിയവർ സംസാരിച്ചു. ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട് സ്വാഗതവും പി. ഫസൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

