സമാധാനപരമായ സഹവർത്തിത്വത്തിനുള്ള കിങ് ഹമദ് അവാർഡ് ഏർപ്പെടുത്താൻ ഉത്തരവ്
text_fieldsരാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ
മനാമ: സമാധാനപരമായ സഹവർത്തിത്വത്തിനുള്ള കിങ് ഹമദ് അവാർഡ് ഏർപ്പെടുത്താൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഉത്തരവിറക്കി. കിങ് ഹമദ് സെന്റർ ഫോർ പീസ്ഫുൾ കോ എക്സിസ്റ്റൻസിന്റെ കീഴിലാണ് അവാർഡ് ഏർപ്പെടുത്തുക. സെന്ററിന്റെ ലക്ഷ്യങ്ങളിലേക്ക് അടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു അവാർഡ് നൽകുക.
വിവിധ മതങ്ങളും സംസ്കാരങ്ങളും നാഗരികതകളും തമ്മിൽ തുറന്ന കാഴ്ചപ്പാടും സംവാദാത്മക സമീപനവും അതുവഴി സഹവർത്തിത്വവും സമാധാനവും സ്ഥാപിക്കുകയെന്നതാണ് അവാർഡ് വഴി ലക്ഷ്യമിടുന്നത്.
രണ്ട് വർഷത്തിലൊരിക്കൽ അന്താരാഷ്ട്ര തലത്തിൽ നൽകുന്ന അവാർഡായിരിക്കുമിത്. വ്യക്തികളും, സംഘടനകൾളും അവാർഡുകൾക്ക് അർഹരായിരിക്കും. വിവിധ വിഭാഗങ്ങൾക്കിടയിൽ സംവാദവും സഹവർത്തിത്വവും വർധിപ്പിക്കുന്നതിന് ശ്രമിക്കുന്നവരെയാണ് അവാർഡിന് പരിഗണിക്കുകയെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

