ഓറ ആർട് സെന്റർ വാർഷികാഘോഷം ഇന്ന് ഇന്ത്യൻ ക്ലബിൽ
text_fieldsമനാമ: ബഹ്റൈനിലെ പ്രശസ്ത കലാകേന്ദ്രമായ ഓറ ആർട്സിന്റെ ഒമ്പതാം വാർഷിക ആഘോഷം വെള്ളിയാഴ്ച വൈകീട്ട് നാലു മുതൽ രാത്രി 11 വരെ ഇന്ത്യൻ ക്ലബിൽ സംഘടിപ്പിക്കും. വിവിധ കലകൾ പഠിക്കുന്ന കുട്ടികളും മുതിർന്നവരുമായി അഞ്ഞൂറോളം പേരാണ് വിവിധ പരിപാടികൾ വേദിയിൽ അവതരിപ്പിക്കുക.
കഴിഞ്ഞ വർഷം ബഹ്റൈൻ ഗവണ്മെന്റിന്റെ ആദരവ് ഓറ ആർട്സിന് ലഭിച്ചിരുന്നു. വിവിധ രാജ്യക്കാർ വിവിധതരം കലകൾ പഠിക്കുന്ന രാജ്യത്തെ നിലവാരം പുലർത്തുന്ന കലാകേന്ദ്രമെന്ന നിലയിൽ മനാമ കാപ്പിറ്റൽ ഗവർണറേറ്റ് ഡയറക്ടർ, വിവിധ എംബസി പ്രതിനിധികൾ ഓറ ആർട്സ് സന്ദർശിച്ച് ആദരവ് നൽകിയിരുന്നു. ബഹ്റൈന്റെ ട്രാഫിക് നിയമങ്ങളിൽ കുട്ടികളും മുതിർന്നവരും അറിഞ്ഞിരിക്കേണ്ട ബോധവത്കരണക്ലാസും ബഹ്റൈൻ ഗവണ്മെന്റ് പ്രതിനിധികളും ട്രാഫിക് പൊലീസും ഓറയിൽ നേരിട്ടെത്തിയിട്ടുള്ള ക്ലാസുകളും നൽകിയിരുന്നു.
എല്ലാവർഷവും ഓറയിൽ പഠിക്കുന്നവർക്കായി വാർഷിക ആഘോഷങ്ങളും സമ്മർക്യാമ്പ് ഫിനാലെയും ഒമ്പത് വർഷങ്ങളായി നടത്തി വരുന്നതായി ഓറ ചെയർമാൻ മനോജ് മയ്യന്നൂർ പറഞ്ഞു. ഇന്ന് നടക്കുന്ന വാർഷിക ആഘോഷത്തിൽ ബഹ്റൈൻ മന്ത്രാലയ പ്രതിനിധികളും വിവിധ എംബസി അധികൃതരും പങ്കെടുക്കുന്നതാണെന്ന് ഡയറക്ടർമാരായ സ്മിത മയ്യന്നൂർ, വൈഷ്ണവ്ദത്ത്, വൈഭവ്ദത്ത് തുടങ്ങിയവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

