Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്​​റൈ​നി​ലേ​ക്ക്​...

ബ​ഹ്​​റൈ​നി​ലേ​ക്ക്​ കു​റ​ഞ്ഞ നി​ര​ക്കി​ൽ വ​രാ​ൻ അ​വ​സ​ര​മൊ​രു​ങ്ങി

text_fields
bookmark_border
ബ​ഹ്​​റൈ​നി​ലേ​ക്ക്​ കു​റ​ഞ്ഞ നി​ര​ക്കി​ൽ വ​രാ​ൻ അ​വ​സ​ര​മൊ​രു​ങ്ങി
cancel

മ​നാ​മ: ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്കു​ള്ള പ്ര​വാ​സി​ക​ൾ​ക്ക്​ കു​റ​ഞ്ഞ ചെ​ല​വി​ൽ യാ​ത്ര​ക്കു​ള്ള അ​വ​സ​ര​മൊ​രു​ങ്ങി. എ​മി​റേ​റ്റ്​​സ്​ വി​മാ​ന​ത്തി​ൽ ദു​ബൈ വ​ഴി ക​ണ​ക്​​ഷ​ൻ ​ൈഫ്ല​റ്റി​ൽ യാ​ത്ര​ക്കാ​രെ കൊ​ണ്ടു​വ​രു​ന്ന​തി​ന്​ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ അ​നു​മ​തി ല​ഭി​ച്ചു. കൊ​ച്ചി​യി​ൽ​നി​ന്ന്​ അ​ടു​ത്ത ചൊ​വ്വ, വെ​ള്ളി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലും തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ലും സ​ർ​വി​സ്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വ​രും ആ​ഴ്​​ച​ക​ളി​ൽ കൂ​ടു​ത​ൽ സ​ർ​വി​സു​ക​ൾ ഉ​ണ്ടാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ബം​ഗ​ളൂ​രു, ഡ​ൽ​ഹി ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​യി​ലെ മ​റ്റ്​ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്നും സ​ർ​വി​സ്​ ന​ട​ത്തു​ന്നു​ണ്ട്. കൊ​ച്ചി​യി​ൽ​നി​ന്ന്​ 125 ദീ​നാ​റാ​ണ്​ അ​ടി​സ്​​ഥാ​ന നി​ര​ക്ക്. നി​ല​വി​ൽ ഗ​ൾ​ഫ്​ എ​യ​ർ, എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ വി​മാ​ന​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന നി​ര​ക്ക്​ ന​ൽ​കി വ​രേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്​. ഇ​തി​ന്​ പ​രി​ഹാ​ര​മാ​വു​ക​യാ​ണ്​ എ​മി​റേ​റ്റ്​​സ്​ സ​ർ​വി​സ്. ഗ​ൾ​ഫ്​ എ​യ​റി​ന്​ കേ​ര​ള​ത്തി​ൽ​നി​ന്ന്​ 415 ദീ​നാ​ർ വ​രെ നി​ര​ക്ക്​ ഉ​യ​ർ​ന്നി​രു​ന്നു. എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സി​ന്​ 208 ദീ​നാ​റാ​ണ്​ ശ​രാ​ശ​രി നി​ര​ക്ക്.

എ​മി​റേ​റ്റ്​​സ്​ വി​മാ​ന​ത്തി​ൽ ബ​ഹ്​​റൈ​നി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ 96 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കോ​വി​ഡ്​ പി.​സി.​ആ​ർ ടെ​സ്​​റ്റ്​ ന​ട​ത്തി റി​സ​ൽ​ട്ട്​ ക​രു​ത​ണ​മെ​ന്ന വ്യ​വ​സ്ഥ​യു​ണ്ട്. ദു​ബൈ​യി​ലേ​ക്ക്​ സ​ന്ദ​ർ​ശ​ക വി​സ​യോ ട്രാ​ൻ​സി​റ്റ്​ വി​സ​യോ എ​ടു​ക്കാ​തെ ത​ന്നെ നേ​രി​ട്ട്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ ടി​ക്ക​റ്റ്​ എ​ടു​ക്കാ​മെ​ന്ന​താ​ണ്​ ഇൗ ​സ​ർ​വി​സി​െൻറ മെ​ച്ചം. ദുബൈയിൽ ഒന്നര മണിക്കൂർ മാത്രമേ കാത്തിരിക്കേണ്ടി വരുന്നുള്ളൂ. എ​ന്തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ ടി​ക്ക​റ്റ്​ റ​ദ്ദാ​ക്കേ​ണ്ടി​വ​ന്നാ​ൽ ഫു​ൾ റീ​ഫ​ണ്ട്​ ന​ൽ​കും.

അ​ല്ലെ​ങ്കി​ൽ ര​ണ്ടു​ വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇൗ ​ടി​ക്ക​റ്റ്​ ഉ​പ​യോ​ഗി​ക്കാ​നും ക​ഴി​യും. ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്കും ഇ​തേ രീ​തി​യി​ൽ സ​ർ​വി​സു​ണ്ട്. 98 ദീ​നാ​റാ​ണ്​ ഇ​തി​ന്​ നി​ര​ക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrainlow cost
Next Story