ഇൻറർനാഷനൽ സർക്യൂട്ടിൽ വ്യായാമത്തിന് അവസരം
text_fieldsമനാമ: ബഹ്റൈൻ ഇൻറർനാഷനൽ സർക്യൂട്ടിലെ ട്രാക്കിൽ ഒാടാനും സൈക്കിൾ ഒാടിക്കാനും അവസരം. റമദാനോടനുബന്ധിച്ച് ഏപ്രിൽ 22,30, മേയ് ആറ് തീയതികളിലാണ് ഇതിനുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷിതമായ അന്തരീക്ഷത്തിൽ ഗ്രാൻഡ് പ്രീ ട്രാക്കിൽ സൈക്കിൾ ഒാടിക്കാനും പരിശീലനം നടത്താനും ഒാടാനും അവസരം ലഭിക്കും. 'ഫിറ്റ്നസ് ഒാൺ ട്രാക്ക്' എന്ന് പേരിട്ടിരിക്കുന്ന പരിപാടി ബറ്റെൽകോയുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്.
വൈകീട്ട് 5.30 മുതൽ രാത്രി 8.30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. സൈക്ലിസ്റ്റുകൾക്ക് ഒൗട്ടർ ട്രാക്കിലും ഒാട്ടക്കാർക്ക് ഇന്നർ ഒയാസിസ് ട്രാക്കിലുമാണ് അനുമതി നൽകിയിട്ടുള്ളത്. ഇഫ്താർ ഭക്ഷണത്തിനായി ആറുമുതൽ ഫുഡ് ട്രക്കുകളുമുണ്ടാകും. കോവിഡ് വാക്സിൻ സ്വീകരിച്ചവർക്കും കോവിഡ് മുക്തരായവർക്കും മാത്രമായിരിക്കും പ്രവേശനം. പെങ്കടുക്കുന്നവർ 'ബി അവെയർ' ആപ്പിൽ പച്ചഷീൽഡ് കാണിക്കണം. സൈക്കിൾ ഒാാടിക്കുന്നവർക്ക് രണ്ട് ദിനാറും ഒാട്ടക്കാർക്ക് ഒരു ദിനാറുമാണ് ഫീസ്. മുതിർന്ന ആൾക്കൊപ്പമെത്തുന്ന 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

