സതേൺ ഗവർണറേറ്റിൽ തുറമുഖം; ആവശ്യവുമായി എം.പിമാർ
text_fieldsമനാമ: സതേൺ ഗവർണറേറ്റിൽബോട്ടുകൾക്കായി പ്രത്യേക തുറമുഖം വേണമെന്ന ആവശ്യവുമായി എം.പിമാർ. ബോട്ടുകളെ കരക്കടിപ്പിക്കുന്ന ഡോക്കിങ് സ്ഥലങ്ങളുടെ അഭാവം മൂലം പ്രദേശത്ത് പൊതുഇടങ്ങളിലും റോഡുകളുടെ വശങ്ങളിലും മറ്റുമായി ബോട്ടുകൾ നിർത്തിയിട്ട അവസ്ഥയാണ്.
ഇതു ഗതാഗതക്കുരുക്കിന് കാരണമാകുന്നതായും പാർക്കിങ് സൗകര്യങ്ങൾ ഹനിക്കപ്പെടുന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് ഒരു പരിഹാര മാർഗമെന്നനിലയിൽ തുറമുഖം എന്ന നിർദേശവുമായി എം.പിമാർ രംഗത്തെത്തിയത്. എം.പി ബദർ അൽ തമീമിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് നിർദേശം മുന്നോട്ടു വെച്ചത്.
പ്രശ്നങ്ങളെ പരിഹരിക്കാനും മത്സ്യബന്ധന വ്യാപാരത്തെ പിന്തുണക്കാനും ബോട്ട് ഉടമകൾക്ക് ശരിയായ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ സതേൺ ഗവർണറേറ്റിൽ ഒരു തുറമുഖം സ്ഥാപിക്കുക എന്നതാണ് ആവശ്യമെന്ന് ബദർ അൽ തമീമി പറഞ്ഞു. പബ്ലിക് യൂട്ടിലിറ്റി ആൻഡ് എൻവയൺമെന്റ് കമ്മിറ്റി നിർദേശം അവലോകനം ചെയ്യുകയും അനുകൂലിക്കുകയും ചെയ്തിട്ടുണ്ട്.നിർദിഷ്ട സ്ഥലത്തെക്കുറിച്ച് ചില ആശങ്കകൾ പ്രകടിപ്പിച്ച സുപ്രീം കൗൺസിൽ ഫോർ എൻവയൺമെന്റ് പദ്ധതി മറ്റൊരിടത്തേക്ക് മാറ്റാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പാർലമെന്റ് അംഗീകാരം കിട്ടിയാൽ നിർദേശം ശൂറ കൗൺസിലിന് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

