ഓപൺ ഹൗസ് സംഘടിപ്പിച്ചു
text_fieldsഇന്ത്യൻ എംബസി സംഘടിപ്പിച്ച ഓപൺ ഹൗസിൽനിന്ന്
മനാമ: പ്രവാസികളുടെ പരാതികൾക്ക് പരിഹാരം കാണുന്നതിനായി ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഈ വർഷത്തെ അവസാന ‘ഓപൺ ഹൗസ്’ ശ്രദ്ധേയമായി. ചാർജ് ഡി അഫയേഴ്സിന്റെ നേതൃത്വത്തിൽ നടന്ന സെഷനിൽ കോൺസുലാർ, കമ്യൂണിറ്റി വെൽഫെയർ വിഭാഗങ്ങളും നിയമവിദഗ്ധരും പങ്കെടുത്തു. 19 തൊഴിലാളികൾ ഉൾപ്പെടെ തടവിലായിരുന്ന നിരവധി ഇന്ത്യൻ പൗരന്മാരുടെ മോചനം പ്രഖ്യാപിച്ചു.
പ്രവാസികളുടെ പരാതികൾ വേഗത്തിൽ പരിഹരിക്കാൻ വിദേശകാര്യ മന്ത്രാലയം പരിഷ്കരിച്ച ‘മദദ് 2.0’ പോർട്ടലിന്റെ ലോഞ്ചിങ്ങും ചടങ്ങിൽ നടന്നു. ഓപൺ ഹൗസിൽ ഉയർന്നുവന്ന നിരവധി പരാതികൾക്ക് തത്സമയം പരിഹാരം കണ്ടു. ബാക്കിയുള്ളവയിൽ അടിയന്തര തുടർനടപടികൾ സ്വീകരിക്കുമെന്ന് എംബസി ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

