വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണം -ബഹ്‌റൈൻ ഒ.ഐ.സി.സി
text_fieldsഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യുന്നു
മനാമ: കാരുണ്യവും, സ്നേഹവും കൊണ്ട് മലയാളം കീഴടക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഏറ്റവും ഉചിതമായ സ്മാരകം ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഉമ്മൻചാണ്ടിയുടെ മൂന്നാമത് ചരമവാർഷികത്തോട് അനുബന്ധിച്ചു ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് ഒ.ഐ.സി.സി സംഘടിപ്പിച്ച അനുസ്മരണ സമ്മേളത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി മെട്രോ ട്രെയിൻ, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം അടക്കം നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഉമ്മൻചാണ്ടി പാവപ്പെട്ട ആളുകളെ കരുതുവാൻ വേണ്ടി ആരംഭിച്ച കാരുണ്യ പദ്ധതിയും, ജനസമ്പർക്ക പരിപാടിയും, അടക്കം നിരവധി പദ്ധതികളുടെ ഉപഞ്ജാതാവ് എന്ന നിലയിൽ കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ എക്കാലവും ഉണ്ടാവും എങ്കിലും ലോകത്തിന് മുൻപിൽ അദ്ദേഹത്തിന് ഏറ്റവും മികച്ച സ്മാരകം ഉണ്ടാക്കുക എന്നത് കേരള ഗവൺമെന്റിന്റെ ഉത്തരവാദിത്വം ആണ്, അതിന് ഏറ്റവും ഉചിതം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകുക എന്നതായിരിക്കും എന്ന് യോഗം ഉദ്ഘാടനം ചെയ്ത ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള അഭിപ്രായപെട്ടു.
ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച യോഗം ബി.കെ.എസ് ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, കെ.എം.സി.സി ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര, ബോബി പാറയിൽ, ഡോ. ബാബു രാമചന്ദ്രൻ, ജയിംസ് ജോൺ, എബ്രഹാം ജോൺ, പി.കെ രാജു ഡിപ്ലോമാറ്റ്, സജിത്ത്, കൃഷ്ണകുമാർ, ഇ.വി. രാജീവൻ, ഷമീം കെ.സി, ജേക്കബ് തേക്ക്തോട്, ചെമ്പൻ ജലാൽ, സിൻസൺ ചാക്കോ പുലിക്കോട്ടിൽ, നസിം തൊടിയൂർ, മിനി മാത്യു, അലക്സ് മഠത്തിൽ, ശോഭ സജി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
പ്രദീപ് മേപ്പയൂർ സ്വാഗതവും, ഗിരീഷ് കാളിയത്ത് നന്ദിയും രേഖപ്പെടുത്തി. പ്രോഗ്രാം കമ്മറ്റി കൺവീനർ റംഷാദ് അയിലക്കാട് അനുസ്മരണ സമ്മേളനം നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

