Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഉമ്മൻചാണ്ടി...

ഉമ്മൻചാണ്ടി ചരമവാർഷികം: ഒ.ഐ.സി.സി കോട്ടയം ജില്ലാ കമ്മിറ്റി ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു

text_fields
bookmark_border
ഉമ്മൻചാണ്ടി ചരമവാർഷികം: ഒ.ഐ.സി.സി കോട്ടയം ജില്ലാ കമ്മിറ്റി ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു
cancel
camera_alt

ഒ.ഐ.സി.സി കോട്ടയം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഭക്ഷണ

വിതരണത്തിൽ നിന്ന്

മനാമ: ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് "കരുണയുടേ കാവലാൾ പ്രിയ ഉമ്മൻചാണ്ടി"എന്ന പേരിൽ ഒ.ഐ.സി.സി കോട്ടയം ജില്ല കമ്മിറ്റി ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. ജില്ല പ്രസിഡന്റ് സിജു പുന്നവേലി, ജനറൽ സെക്രട്ടറി ലൈജു തോമസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഉമ്മൻചാണ്ടിയുടെ ജനസമ്പർക്ക ശൈലിയും സാധാരണക്കാരോടുള്ള കരുണയും പ്രവാസ ലോകത്തും നാട്ടിലും സാമൂഹിക-സാംസ്കാരിക സംഘടനകൾക്ക് എപ്പോഴും വഴിവിളക്കാണെന്ന് നേതാക്കൾ അനുസ്മരിച്ചു.

ചടങ്ങിൽ ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, നാഷണൽ കമ്മിറ്റി അംഗം നൈസാം പി.എ, കോട്ടയം ജില്ല മുൻ പ്രസിഡന്റ് റോബിൻ എബ്രഹാം, ഒ.ഐ.സി.സി നേതാക്കളായ, സിബി ചെമ്പന്നൂർ, അജീഷ് കെ. തോമസ്, നിബു തോമസ്, ജെയ്സൺ മാത്യു, സാദിക്ക് മുണ്ടക്കയം എന്നിവർ പങ്കെടുത്തു. പ്രിയ നേതാവിന്റെ സ്മരണാർത്ഥം നടത്തിയ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ സമാപിച്ചത്. വരും ദിവസങ്ങളിലും ബഹ്റൈന് വിവിധ ഭാഗങ്ങളിൽ ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen Chandydeath anniversarydistributed foodOICC Kottayam
News Summary - Oommen Chandy's death anniversary: ​​OICC Kottayam District Committee distributed food parcels
Next Story