ഉമ്മൻ ചാണ്ടി സ്മാരക -ഓൺലൈൻ കോൺഗ്രസ് പാഠശാല ഇന്ന്
text_fieldsമനാമ: ഐ.വൈ.സി.സി ബഹ്റൈൻ ഐ.ടി & മീഡിയ വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഓൺലൈൻ കോൺഗ്രസ് പാഠശാലയുടെ രണ്ടാമത്തെ ക്ലാസ് ഈ മാസം ഏഴിന് രാത്രി എട്ടിന്, ഐ.വൈ.സി.സി ബഹ്റൈൻ ഒഫിഷ്യൽ വാട്സ്ആപ് ഗ്രൂപ്പിൽ നടക്കും.
മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷിക അനുസ്മരണത്തോടനുബന്ധിച്ച്, സോഷ്യൽ മീഡിയ സംവിധാനത്തിലൂടെ തുടർന്നുപോകുന്ന ഈ പരിപാടി കഴിഞ്ഞ മാസം ഇന്ത്യൻ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അഡ്വ. വിദ്യ ബാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്.
ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസിന്റെ അധ്യക്ഷതയിൽ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി പി. സനൂജ്, ക്വിറ്റ് ഇന്ത്യ മൂവ്മെന്റ് വിഷയത്തിൽ വിഷയാവതരണം നടത്തും. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ് എന്നിവർ അറിയിച്ചു. 38285008 (ഐ.വൈ.സി.സി ബഹ്റൈൻ ഹെൽപ് ഡെസ്ക്)
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

