ഉമ്മൻ ചാണ്ടി സ്മാരക വീൽചെയർ വിതരണ പദ്ധതിക്ക് തുടക്കം
text_fieldsഉമ്മൻ ചാണ്ടി സ്മാരക വീൽചെയർ വിതരണ പദ്ധതി ഉദ്ഘാടനം
മനാമ: ഐ.വൈ.സി.സി ബഹ്റൈൻ മെഡിക്കൽ ഹെൽപ്പിന്റെ ഭാഗമായി ഉമ്മൻ ചാണ്ടി സ്മാരക വീൽചെയർ വിതരണ പദ്ധതിക്ക് തുടക്കംകുറിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ബി.എം.സി ഗ്ലോബൽ ഓഡിറ്റോറിയം ഹാളിൽ നടന്ന പരിപാടിയിൽ ബഹ്റൈൻ പാർലമെന്റ് അംഗം മുഹമ്മദ് അൽ ജന്നാഹി നിർവഹിച്ചു.
അദ്ദേഹം പോസ്റ്റർ പ്രകാശനവും നിർവഹിച്ചു. ആദ്യ വീൽചെയർ ഹമദ് ടൗൺ ഏരിയ കമ്മിറ്റിക്ക് വേണ്ടി ഏരിയ പ്രസിഡന്റ് ടി.പി. വിജയൻ, ദേശീയ ചാരിറ്റി വിങ് കൺവീനർ സലീം അബൂത്വാലിബിൽനിന്ന് ഏറ്റുവാങ്ങി.
ബഹ്റൈൻ പ്രവാസികളായ രോഗികളായവർക്ക് താൽക്കാലിക ഉപയോഗത്തിന് നൽകുന്നതിനുവേണ്ടി സംഘടനയുടെ ഒമ്പത് ഏരിയകളിലും വീൽചെയർ വാങ്ങി സൂക്ഷിക്കുന്നതാണ് പദ്ധതി.
സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിച്ചു. വീൽചെയർ ആവശ്യമായി വരുന്നവർ ഐ.വൈ.സി.സി ബഹ്റൈൻ ഹെൽപ്ഡെസ്ക് നമ്പറുമായി ബന്ധപ്പെടാവുന്നതാണ് എന്ന് ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് എന്നിവർ അറിയിച്ചു. ഹെൽപ് ഡെസ്ക് നമ്പർ: 38285008
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

