ഉമ്മൻചാണ്ടി ജനഹൃദയങ്ങളിൽ ജീവിക്കുന്നു -ഒ.ഐ.സി.സി
text_fieldsഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണസമ്മേളനം മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്യുന്നു
മനാമ: ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ എക്കാലവും ജീവിക്കുമെന്ന് ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ നടത്തിയ രണ്ടാമത് ചരമദിനത്തോടനുബന്ധിച്ച അനുസ്മരണസമ്മേളനത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റ് ഗിരീഷ് കാളിയത്ത് അധ്യക്ഷത വഹിച്ചു. മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന മാധ്യമപ്രവർത്തകൻ സോമൻ ബേബി, ബഹ്റൈൻ കേരളീയ സമാജം ആക്ടിങ് പ്രസിഡന്റ് ദിലീഷ് കുമാർ, മുൻ കെ.സി.എ പ്രസിഡന്റ് സേവി മാത്തുണ്ണി, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, കെ.എം.സി.സി സെക്രട്ടറി ഫൈസൽ കണ്ടിത്താഴെ, ഒ.ഐ.സി.സി ജനറൽ സെക്രട്ടറി മനു മാത്യു, പാലക്കാട് ആർട്സ് ആൻഡ് കൾചറൽ തിയറ്റർ രക്ഷാധികാരി ജ്യോതി മേനോൻ, ഇ.വി. രാജീവൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ നിസാർ കുന്നംകുളം, രജിത് മൊട്ടപ്പാറ, ഒ.ഐ.സി.സി ജനറൽ സെക്രട്ടറി ജേക്കബ് തേക്ക്തോട്, വൈസ് പ്രസിഡന്റുമാരായ അഡ്വ. ഷാജി സാമുവൽ, നിസാം തൊടിയൂർ, സിൻസൺ പുലിക്കോട്ടിൽ, വനിതവിഭാഗം പ്രസിഡന്റ് മിനി മാത്യു, നേതാക്കളായ റംഷാദ് അയിലക്കാട്, അലക്സ് മഠത്തിൽ, സൽമാനുൽ ഫാരിസ്, വില്യം ജോൺ, ബ്രയിറ്റ് രാജൻ എന്നിവർ സംസാരിച്ചു. സൈദ് എം.എസ്, ജീസൺ ജോർജ്, പ്രദീപ് മേപ്പയൂർ, സുമേഷ് ആനേരി, സന്തോഷ് നായർ, പി.ടി. ജോസഫ്, സിജു പുന്നവേലി, സുരേഷ് പുണ്ടൂർ, ചന്ദ്രൻ വളയം, നെൽസൺ വർഗീസ്, ജോയ് ചുനക്കര, രഞ്ചൻ കേച്ചേരി, ബിജു മത്തായി, രഞ്ജിത്ത് പടിക്കൽ, ബൈജു ചെന്നിത്തല, നാസർ തൊടിയൂർ, ജോയ് എം.ഡി, ശ്രീജിത്ത് പനായി, നിജിൽ രമേശ്, ഷാജി പൊഴിയൂർ, നൈസാം കാഞ്ഞിരപ്പള്ളി, സബാ രഞ്ജിത്ത്, സെഫി നിസാർ, ശോഭ സജി, അനിൽ കൊടുവള്ളി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

