വിമതപക്ഷവും ​െഎ.വൈ.സി.സി നേതാക്കളും  ഉമ്മൻ ചാണ്ടിയുമായി ചർച്ച നടത്തി

09:26 AM
23/12/2017
​​െഎ.വൈ.സി.സി ഭാരവാഹികൾ ഉമ്മൻചാണ്ടിക്കൊപ്പം

മനാമ: ബഹ്​റൈനിലെ കോൺഗ്രസ്​ സംഘടനയായ ഒ.​െഎ.സി.സിയിലെ വിവിധ പ്രശ്​നങ്ങൾ ഉന്നയിച്ച്​ നാഷണൽ കമ്മിറ്റിയിലെ വിമത പക്ഷവും യുവാക്കളുടെ കൂട്ടായ്​മയായ ​െഎ​.​ൈവ.സി.സി നേതൃത്വവും ഉമ്മൻചാണ്ടിയെ കണ്ട്​ ചർച്ച നടത്തി. ഇന്നലെ അർധരാത്രി കഴിഞ്ഞ്​ ഉമ്മൻ ചാണ്ടി താമസിച്ച ഹോട്ടലിൽ വെച്ചായിരുന്നു ചർച്ച. കേരളീയ സമാജത്തിൽ നടന്ന പരിപാടിയിൽ പ​െങ്കടുത്ത്​ ഉമ്മൻ ചാണ്ടി എത്താൻ ​വൈകിയത്​ മൂലമാണ്​ ചർച്ചക്ക്​ നിശ്​ചയിച്ച സമയം നീണ്ടത്​. ​െഎ​.വൈ.സി.സിയിൽ നിന്ന്​ 35ഒാളം പേർ പ​െങ്കടുത്തു. ​ഒ.​െഎ.സി.സി വിമത പക്ഷം എന്ന നിലയിൽ ലതീഷ്​ ഭരതൻ, പി.എസ്​.രാജ്​ലാൽ തമ്പാൻ, തോമസ്​ സൈമൺ, യു.കെ.അനിൽ, സിൻസൺ ചാക്കോ എന്നിവരും സംബന്ധിച്ചു. 

എല്ലാ അഭിപ്രായ വിത്യാസങ്ങളും പരിഹരിച്ച്​ പ്രവർത്തകർ ഒരുമിക്കണമെന്ന്​ ഉമ്മൻ ചാണ്ടി ആവശ്യ​പ്പെട്ടു. എതിർ പക്ഷത്തുള്ളവർ പറയുന്ന കാര്യങ്ങൾ കെ.പി.സി.സിയുടെ ശ്രദ്ധയിൽ പെടുത്തും. കെ. പി.സി.സി അധ്യക്ഷൻ എം.എം.ഹസൻ ഉടൻ ബഹ്​റൈൻ സന്ദർശിക്കുന്നുണ്ട്​. ആ സമയത്ത്​ ഒൗദ്യോഗിക നേതൃത്വവുമായി അഭിപ്രായ വിത്യാസമുള്ളവരുടെ പരാതികൾക്ക്​ പരിഹാരം കാണാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.    ഇപ്പോഴത്തെ നേതൃത്വം ഏകപക്ഷീയ തീരുമാനങ്ങളുമായി, ജനാധിപത്യ മര്യാദകൾ പാലിക്കാതെ പ്രവർത്തിക്കുന്നുവെന്നും എതിർ സ്വരമുള്ളവരെ ഒതുക്കുന്ന നിലപാട്​ സ്വീകരിക്കുന്നുവെന്നുമാണ്​ വിമത പക്ഷം ഉന്നയിച്ച പ്രധാന ആരോപണം. 

ഉമ്മൻചാണ്ടിയു​മായി നടന്ന ചർച്ച ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും കോൺഗ്രസ്​ ഒറ്റെക്കെട്ടായി നിൽക്കേണ്ടത്​ കാലത്തി​​െൻറ ആവശ്യമാണെന്നും ​െഎ.വൈ.സി.സി ഭാരവാഹികൾ പറഞ്ഞു.   ഒൗദ്യോഗിക നേതൃത്വത്തി​​െൻറ ഏകാധിപത്യ പ്രവണതകൾ അവസാനിപ്പിക്കാതെ ഇപ്പോഴുള്ള പ്രശ്​നങ്ങൾ തീരി​ല്ലെന്ന്​ ഒ.​െഎ.സി.സി ഗ്ലോബൽ ഭാരവാഹി ബഷീർ അമ്പലായി പറഞ്ഞു.

COMMENTS