സൗമ്യതയുടെ പര്യായം
text_fieldsജനകീയനായ നേതാവായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണം മലയാളികൾക്കും കേരളത്തിനും തീർത്താൽ തീരാത്ത നഷ്ടമാണ്. സൗമ്യതയുടെ പര്യായമായ അദ്ദേഹവുമായി ദീർഘകാലത്തെ പരിചയമുണ്ട്. യു.എൻ അവാർഡ് വാങ്ങാനായി അദ്ദേഹം ബഹ്റൈനിലെത്തിയപ്പോൾ അടുത്ത് പരിചയപ്പെടാൻ സാധിച്ചു. പ്രവാസികളുടെ വിഷയങ്ങൾ ഹൃദിസ്ഥമാക്കിയ ജനകീയ നേതാവിനെയാണ് അദ്ദേഹത്തിൽ കണ്ടത്. ബഹ്റൈൻ ഭരണകൂടം അദ്ദേഹത്തിന് ഉചിതമായ ആദരവാണ് നൽകിയത്. ഇരുരാജ്യങ്ങൾ തമ്മിലുള്ള സഹിഷ്ണുതയുടെ അടിസ്ഥാനത്തിലുള്ള ബന്ധം ശക്തമാക്കുന്നതിൽ അദ്ദേഹം നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്. പ്രവാസികളുടെ പ്രശ്നങ്ങൾ സംയമനത്തോടെ പരിഹരിക്കുന്നതിൽ അദ്ദേഹം കാണിച്ച വൈദഗ്ധ്യം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും അഗാധമായ അനുശോചനം അറിയിക്കുന്നു.

