Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓണം പൊടിപൊടിക്കും; സെപ്റ്റംബർ 15ന് ലുലു ദാന മാളിൽ ഓണോത്സവം

text_fields
bookmark_border
കളിയും ചിരിയും കുസൃതിയുമായി പ്രിയങ്കരരായ താരങ്ങൾ ജീവ ജോസഫും മീനാക്ഷി രവീന്ദ്രനും
lulu dana mall
cancel
camera_alt

ജീവ ജോസഫ്   മീനാക്ഷി രവീന്ദ്രൻ

മനാമ: മലയാളികളുടെ മനസ്സിൽ മായാതെ, മങ്ങാതെ നിൽക്കുന്ന ഓണാഘോഷ സ്മരണകൾക്ക് മാറ്റേകാൻ ഇത്തവണ ‘ഗൾഫ് മാധ്യമം’ ലുലു ഹൈപ്പർമാർക്കറ്റിന്റെ സഹകരണത്തോടെ ഓണോത്സവമൊരുക്കുന്നു. സെപ്റ്റംബർ 15 ലുലു ദാന മാളിലാണ്, കേരളത്തനിമയാർന്ന മത്സരങ്ങളും ഘോഷയാത്രയും കൈനിറയെ സമ്മാനങ്ങളുമായി ഓണോത്സവം അരങ്ങേറുക.

ആഘോഷപ്പകലിൽ നിങ്ങളോടൊപ്പം കളിയും ചിരിയും തമാശയും കാര്യവുമായി പ്രിയങ്കരരായ ടെലിവിഷൻ താരങ്ങളും പ്രശസ്ത അവതാരകരുമായ ജീവ ജോസഫും മീനാക്ഷി രവീന്ദ്രനുമുണ്ടാകും. കുട്ടികൾക്കും മുതിർന്നവർക്കും മതിമറന്നാഹ്ലാദിക്കാൻ വകനൽകുന്ന അത്യുഗ്രൻ മത്സരങ്ങളുമുണ്ടാകും. ചിത്രരചനയടക്കം കുട്ടികൾക്കിഷ്ടപ്പെട്ട നിരവധി മത്സരങ്ങളുണ്ട്.

മത്സരത്തി​ലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന എല്ലാവർക്കും കൈനിറയെ സമ്മാനങ്ങളുമായി തിരി​കെപ്പോകാം. മധുരപ്രിയരുടെ മനസ്സിൽ സന്തോഷത്തിന്റെ പൂത്തിരി കത്തിച്ച് പായസമത്സരവും നടക്കും. പായസത്തിന്റെ വേറിട്ട രുചിക്കൂട്ടുകൾ പരീക്ഷിക്കാനും സമ്മാനങ്ങൾ വാരിയെടുക്കാനുമുള്ള അവസരമാണ് മലയാളി മങ്കമാർക്കും പുരുഷ കേസരികൾക്കുമായി ഒരുങ്ങുന്നത്.

പൂവുകളുടെ വ്യത്യസ്തതകൊണ്ട് വർണപ്രപഞ്ചം തീർക്കാൻ പൂക്കളമത്സരവുമുണ്ട്. അതോടൊപ്പം ഏവരെയും ഉത്സവത്തിമിർപ്പിലെത്തിക്കുന്ന കപ്പിൾ കോണ്ടസ്റ്റ്. കളിയും ചിരിയും അഭിനയവും കുസൃതിയുമൊക്കെയായി കുറച്ചധികം സമയം ആനന്ദിക്കാനൊരു അസുലഭാവസരം. മത്സരാർഥികളെ മാത്രമല്ല, കാണികളെയും നിരവധി സമ്മാനങ്ങൾ കാത്തിരിക്കുന്നു.

ഓണാഘോഷം പാരമ്യത്തിലെത്തുമ്പോൾ ഘോഷയാത്ര അരങ്ങേറും. ചെണ്ടയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ കേരളീയ കലാരൂപങ്ങൾ ഘോഷയാത്രക്ക് മാറ്റേകും. ഒപ്പം നിങ്ങളുടെ ഇഷ്ടതാരങ്ങളും വിശിഷ്ട വ്യക്തിത്വങ്ങളും. ഓണോത്സവത്തിനായി ഉടൻ https://onam.madhyamam.com ലിങ്കിൽ രജിസ്റ്റർ ചെയ്യുക. അല്ലെങ്കിൽ ക്യൂ.ആർ കോഡ് സ്കാൻ ചെയ്യുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Onotsavam at Lulu Dana Mall on 15th September
Next Story