സംഗീത പരിപാടികളുടെ ഓൺലൈൻ വ്യാജ ടിക്കറ്റ് വിൽപന: ശ്രദ്ധ വേണം
text_fieldsമനാമ: സംഗീത പരിപാടികളുടെ ഓൺലൈൻ വ്യാജ ടിക്കറ്റ് വിൽപന കരുതിയിരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സംഗീത പരിപാടിയുടെ ടിക്കറ്റ് വിൽപനയുടെ മറവിൽ വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങളും ചോർത്തുകയോ പണം തട്ടിയെടുക്കുകയോ ചെയ്യുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
മൊബൈൽ വഴിയോ മറ്റു വഴികളിലൂടെയോ വ്യക്തിഗത വിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ നൽകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപെട്ടാൽ 992 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിളിച്ച് പൊതുജനങ്ങൾക്ക് പരാതി നൽകാവുന്നതാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

