Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഓൺലൈൻ...

ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ കർശന ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി അധികൃതർ

text_fields
bookmark_border
ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ കർശന ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി അധികൃതർ
cancel

മനാമ: ജനങ്ങളെ കബളിപ്പിക്കാൻ തട്ടിപ്പുകാർ പുതിയ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറക്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി മുന്നറിയിപ്പ് നൽകി. ഔദ്യോഗിക സ്ഥാപനങ്ങളുടെയോ ബാങ്കുകളുടെയോ പേരിൽ ആൾമാറാട്ടം നടത്തി ഉപകരണങ്ങളുടെ സ്ക്രീൻ ഷെയർ ചെയ്യാനോ അല്ലെങ്കിൽ സാങ്കേതിക സഹായത്തിനായി ആപ്പുകൾ ഡൗൺലോഡ് ചെയ്യാനോ ആവശ്യപ്പെടുന്നതാണ് പ്രധാന തട്ടിപ്പ് രീതികളെന്ന് അധികൃതർ വ്യക്തമാക്കി.

ഈ ആവശ്യങ്ങൾ സാധാരണയായി തോന്നാമെങ്കിലും, ഒടിപി വെരിഫിക്കേഷൻ കോഡുകളും മറ്റ് പ്രധാനപ്പെട്ട വിവരങ്ങളും ചോർത്താൻ തട്ടിപ്പുകാർ ഇത് ദുരുപയോഗം ചെയ്യുന്നുണ്ട്. ഇതിലൂടെ വ്യക്തിഗത വിവരങ്ങളും പണവും തട്ടിയെടുക്കാനും സാധിക്കും.

അജ്ഞാതരായ വ്യക്തികൾക്ക് ഫോൺ അല്ലെങ്കിൽ സ്ക്രീൻ ഷെയർ ചെയ്യാനുള്ള അനുമതി നൽകരുതെന്നും, ഔദ്യോഗിക ചാനലുകൾ വഴി മാത്രം കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. എത്രത്തോളം വിശ്വസനീയമെന്ന് തോന്നിപ്പിച്ചാലും ഇത്തരം ആവശ്യങ്ങൾക്ക് പിന്നാലെ പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു. ജനങ്ങളിൽ സൈബർ സുരക്ഷാ അവബോധം വളർത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം ബോധവൽക്കരണ സന്ദേശങ്ങൾ നൽകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vigilanceOnline FraudBahrain NewsAuthorities
News Summary - Online frauds, strict vigilance, authorities
Next Story