Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഓൺലൈൻ തട്ടിപ്പ്;...

ഓൺലൈൻ തട്ടിപ്പ്; വിദേശികളായ നിരവധി പേർ പിടിയിൽ, 39,000 ബഹ്‌റൈൻ ദിനാർ പിടിച്ചെടുത്തു

text_fields
bookmark_border
https://www.madhyamam.com/tags/arrest
cancel
camera_alt

പിടിയിലായ പ്രതികൾ

മനാമ: ഓൺലൈൻ വഴി സാമ്പത്തിക തട്ടിപ്പുകൾ നടത്തിയ വിവിധ ആഫ്രിക്കൻ, ഏഷ്യൻ രാജ്യക്കാരായ പ്രതികളെ ആഭ്യന്തര മന്ത്രാലയം പിടികൂടി. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് ഇവർ പിടിയിലായത്. തട്ടിപ്പിലൂടെ സമ്പാദിച്ച ഏകദേശം 39,000 ബഹ്‌റൈൻ ദിനാറും അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. രാജ്യത്തിന് പുറത്തുള്ള തട്ടിപ്പ് സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സംശയാസ്പദമായ അക്കൗണ്ടുകളോടും വ്യക്തികളോടും ജാഗ്രത പാലിക്കണമെന്ന് അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ വഴിയുള്ള ഇടപാടുകളിൽ വ്യക്തിവിവരങ്ങളും മറ്റും പങ്കുവെക്കുന്നതിന് മുമ്പ് ആധികാരികത ഉറപ്പുവരുത്തണം. തട്ടിപ്പുകൾ ശ്രദ്ധയിൽപെട്ടാൽ മൈഗവ് ആപ്പ് വഴിയോ 992 എന്ന ഹോട്‌ലൈൻ നമ്പറിലോ ഉടൻ ബന്ധപ്പെടണമെന്നും അധികൃതർ ഓർമിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Online Fraudforeigners arrestedBahraini Dinar
News Summary - Online fraud, several foreigners arrested, Bahraini dinar,
Next Story