Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓൺലൈൻ വഴി പണം തട്ടിപ്പ്: പ്രതിയെ റിമാൻഡ് ചെയ്തു
text_fieldsbookmark_border
മനാമ: ഓൺലൈൻ വഴി പണം തട്ടിപ്പ് നടത്തിയ പ്രതിയെ റിമാൻഡ് ചെയ്യാൻ പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടു. സമൂഹമാധ്യമങ്ങളിൽ പ്രചാരണം നൽകിയാണ് വ്യാജ ഇ-പേമെന്റ് സൈറ്റിലേക്ക് ആളുകളെ ആകർഷിച്ചത്. മോഷ്ടിച്ച ബാങ്ക് കാർഡുകളുപയോഗിച്ചും തട്ടിപ്പ് നടത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. 16,000ത്തോളം ദീനാറാണ് ഇത്തരത്തിൽ കൈക്കലാക്കിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ കേസ് പരിഗണിക്കുന്നതുവരെ ഏഴു ദിവസം റിമാൻഡിൽ വെക്കാനുമാണ് പ്രോസിക്യൂട്ടർ ഉത്തരവിട്ടത്. 10 വർഷം വരെ തടവും ലക്ഷം ദീനാർ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
Next Story

