ഓൺലൈൻ ചൂഷണം: കുട്ടികളെ ഇരയാക്കുന്നവർക്ക് എതിരെ കർശന നടപടി
text_fieldsഓൺലൈൻ ചൂഷണത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ദേശീയ കാമ്പയിൻ
ഉദ്ഘാടനച്ചടങ്ങിൽനിന്ന്
മനാമ: ഓൺലൈൻ ചൂഷണത്തിൽനിന്നും ബ്ലാക്ക് മെയിലിങ്ങിൽനിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ദേശീയ കാമ്പയിന് തുടക്കമായി.
റാഡിസൺ ബ്ലൂവിൽ നടന്ന പരിപാടിയിൽ അറ്റോണി ജനറൽ ഡോ. അലി ബിൻ ഫദ്ൽ അൽ ബുവൈനൈൻ, സുപ്രീം ജുഡീഷ്യൽ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഖാലിദ് ബിൻ അലി ബിൻ അബ്ദുല്ല ആൽ ഖലീഫ, സാമൂഹിക വികസന മന്ത്രി ഒസാമ ബിൻ അഹമ്മദ് ഖലാഫ് അൽ അസ്ഫൂർ, വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമാ, യുവജനകാര്യ മന്ത്രി റവാൻ നജീബ് തൗഫീഖി, പബ്ലിക് സെക്യൂരിറ്റി മേധാവി ലെഫ്റ്റനന്റ് ജനറൽ താരിഖ് ബിൻ ഹസൻ അൽ ഹസൻ തുടങ്ങിയവർ പങ്കെടുത്തു.
പബ്ലിക് പ്രോസിക്യൂഷൻ, ആഭ്യന്തര മന്ത്രാലയം, സാമൂഹിക വികസന മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, നീതിന്യായ-ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെന്റ് മന്ത്രാലയം, ഇൻഫർമേഷൻ മന്ത്രാലയം എന്നിവ ചേർന്നാണ് ദേശീയ കാമ്പയിൻ സംഘടിപ്പിക്കുന്നത്. സുപ്രീം ജുഡീഷ്യൽ കൗൺസിൽ, യുവജനകാര്യ മന്ത്രാലയം, ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി, നാഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ്, ടെലി കമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി), ജുഡീഷ്യൽ ആൻഡ് ലീഗൽ സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ കാമ്പയിൻ പങ്കാളികളാണ്.
കുട്ടികളെ ഓൺലൈൻ ചൂഷണത്തിന് വിധേയമാക്കുന്നത് സംബന്ധിച്ചും ബ്ലാക്ക്മെയിൽ അപകടസാധ്യതകളെക്കുറിച്ചും അവബോധം വളർത്തുകയാണ് ദേശീയ കാമ്പയിന്റെ ലക്ഷ്യം.
ഭീഷണികൾ തിരിച്ചറിയൽ, വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കൽ, ഇലക്ട്രോണിക് സംരക്ഷണ ആപ്ലിക്കേഷനുകൾ എന്നിവ ഉൾപ്പെടെ ഡിജിറ്റൽ സുരക്ഷാ തന്ത്രങ്ങളെക്കുറിച്ച് കുട്ടികളെയും രക്ഷിതാക്കളെയും ബോധവത്കരിക്കും.
സംരക്ഷണ നടപടികൾ നടപ്പാക്കുന്നതിനും സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം ശക്തിപ്പെടുത്തുന്നതിനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ കാമ്പയിനുമായി സഹകരിക്കും. കുട്ടികൾ ഉൾപ്പെട്ട 160ലധികം ക്രിമിനൽ കേസുകൾ കഴിഞ്ഞ ഒന്നര വർഷത്തിനിടെ അധികൃതർ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥൻ സമ്മേളനത്തിൽ പറഞ്ഞു. അതിൽ ഭൂരിഭാഗവും 15 വയസ്സിന് മുകളിൽ പ്രായമില്ലാത്ത കുട്ടികളായിരുന്നു. കുട്ടികൾ രാജ്യത്തിന്റെ ഭാവിയാണ്.
അതിനാൽ അവർ സുരക്ഷിതരാണെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണെന്ന് ഡോ. അലി ബിൻ ഫദ്ൽ അൽ ബുവൈനൈൻ പറഞ്ഞു.
നിയമലംഘനങ്ങൾ ഹോട്ട് ലൈൻ നമ്പറുകളിൽ അറിയിക്കുക
ഏതെങ്കിലും തരത്തിലുള്ള കുട്ടികളെ ദുരുപയോഗം ചെയ്താൽ, 992ൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയുമായോ 998ൽ ചൈൽഡ് പ്രൊട്ടക്ഷൻ സെന്ററുമായോ ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

