Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒാൺലൈൻ തട്ടിപ്പ്​...

ഒാൺലൈൻ തട്ടിപ്പ്​ വീണ്ടും: പാലക്കാട്​ സ്വദേശിക്ക്​ നഷ്​ടമായത്​ 365 ദിനാർ

text_fields
bookmark_border
ഒാൺലൈൻ തട്ടിപ്പ്​ വീണ്ടും: പാലക്കാട്​ സ്വദേശിക്ക്​ നഷ്​ടമായത്​ 365 ദിനാർ
cancel

മനാമ: നിരന്തര ബോധവത്​കരണവും പൊലീസി​െൻറ മുന്നറിയിപ്പുകളും ഉണ്ടെങ്കിലും ഒാൺലൈൻ തട്ടിപ്പുകൾക്ക്​ അവസാനമില്ല. പാലക്കാട്​ സ്വദേശിയുടെ 365 ദിനാർ നഷ്​ടപ്പെട്ടതാണ്​ ഒടുവിലത്തെ സംഭവം.

ഇദ്ദേഹത്തി​െൻറ അക്കൗണ്ടുള്ള ബാങ്കിൽനിന്നാണെന്നുപറഞ്ഞ്​ കഴിഞ്ഞ ദിവസം ബഹ്​റൈൻ നമ്പറിൽനിന്ന്​ മൊബൈൽ ഫോണിലേക്ക്​ സന്ദേശം എത്തിയതോടെയാണ്​ തട്ടിപ്പി​െൻറ തുടക്കം. ബാങ്ക്​ അക്കൗണ്ടിൽ സി.പി.ആർ വിവരങ്ങൾ അപ്​ഡേറ്റ്​ ചെയ്യണമെന്നും അതിനാൽ സി.പി.ആർ നമ്പറും മൊബൈൽ നമ്പറും അയച്ചുകൊടുക്കണമെന്നുമാണ്​ സന്ദേശത്തിൽ ആവശ്യപ്പെട്ടത്​.

അടുത്തിടെയാണ്​ ഇദ്ദേഹം ജോലി ചെയ്​തുകൊണ്ടിരുന്ന കമ്പനിയിൽനിന്ന്​ മറ്റൊന്നിലേക്ക്​ മാറിയത്​. അതിനാൽ, പുതിയ വിവരങ്ങൾ അപ്​ഡേറ്റ്​ ചെയ്യാനായിരിക്കുമെന്ന ധാരണയിൽ ഇദ്ദേഹം ഉടൻ സി.പി.ആർ നമ്പറും മൊബൈൽ നമ്പറും അയച്ചുകൊടുത്തു.

നിമിഷങ്ങൾക്കുള്ളിൽ അക്കൗണ്ടിൽനിന്ന്​ 365 ദിനാർ പിൻവലിച്ചുവെന്ന സന്ദേശമാണ്​ ലഭിച്ചത്. ഇദ്ദേഹത്തി​െൻറ അക്കൗണ്ടിൽ ആകെയുണ്ടായിരുന്ന തുകയാണത്​. കമ്പനിയിൽനിന്ന്​ ലഭിച്ച ഗ്രാറ്റുവിറ്റി തുകയാണ്​ അക്കൗണ്ടിൽ ഉണ്ടായിരുന്നത്​.

ഉടൻ തുക നാട്ടിലേക്ക്​ അയക്കാനിരുന്നതാണ്​ ഇദ്ദേഹം. തട്ടിപ്പുകാർ സന്ദേശമയച്ച നമ്പറിലേക്ക്​ തിരിച്ചുവിളിച്ചപ്പോൾ ഒരു കാർ പാർക്കിങ്​ ഏജൻസിയുടെ നമ്പർ ആണെന്നാണ്​ മറുപടി ലഭിച്ചത്​. അവർക്ക്​ തട്ടിപ്പിനെക്കുറിച്ച്​ അറിയില്ലെന്നും വ്യക്​തമാക്കി. ഉടൻ ബാങ്കുമായി ബന്ധപ്പെട്ട്​ വിവരമറിയിച്ചു.

തുടർന്ന്​ ബാങ്കി​െൻറ നിർദേശപ്രകാരം പൊലീസിൽ പരാതി നൽകി. തട്ടിപ്പുകാർ അയച്ച സന്ദേശങ്ങൾ ഉൾപ്പെടെ പൊലീസിന്​ കൈമാറിയിട്ടുണ്ട്​.

തട്ടിപ്പുകൾ പലവിധം

പല രീതിയിലാണ്​ ഒാൺലൈൻ തട്ടിപ്പുകൾ അരങ്ങേറുന്നത്​. മൊബൈൽ കമ്പനികളിൽനിന്നാണെന്ന്​ പറഞ്ഞാണ്​ ചിലർ വിളിക്കുക. സിം കാർഡ്​ കാലാവധി ഉടൻ തീരുമെന്നും വീണ്ടും സേവനം ലഭ്യമാകണമെങ്കിൽ അവർ അയക്കുന്ന ഒ.ടി.പി പറഞ്ഞുകൊടുക്കണമെന്നും പറയും. ഒ.ടി.പി പറഞ്ഞുകൊടുത്താൽ ആ നിമിഷം അക്കൗണ്ടിൽനിന്ന്​ പണം നഷ്​ടമാകും.

ബാങ്ക്​ ഒാൺലൈൻ അക്കൗണ്ടി​െൻറ പിൻ നമ്പർ സ്​ഥിരീകരിക്കാൻ എന്നുപറഞ്ഞ്​ ചിലർ വിളിക്കും. ബാങ്കിൽനിന്നല്ലേ, കൊടുത്തില്ലെങ്കിൽ പ്രശ്​നമാകുമോ എന്ന്​ പേടിച്ച്​ പിൻ നമ്പർ പറഞ്ഞുകൊടുത്താൽ അക്കൗണ്ട്​ കാലിയാകും. ഒരാളുടെ വാട്​സ് ആ​പ്പിൽ വിളിച്ച്​ ഒ.ടി.പി അയക്കാൻ വേറൊരാളുടെ നമ്പർ ചോദിക്കും ചില തട്ടിപ്പുകാർ. ചതിയറിയാതെ സുഹൃത്തുക്കളുടെ നമ്പർ കൊടുത്ത്​ കുടുങ്ങിയവരുമുണ്ട്​. വാട്​സ് ​ആപ്പിൽ വിളിച്ചാണ്​ മറ്റൊരു തട്ടിപ്പ്​. വൻതുക ലോട്ടറി അടിച്ചിട്ടുണ്ടെന്നും തുക ലഭിക്കണമെങ്കിൽ മൊബൈലിൽ വരുന്ന ഒ.ടി.പി നമ്പർ പറഞ്ഞുകൊടുക്കണമെന്നും പറയും. ഇതുകേട്ട്​ ഒ.ടി.പി നമ്പർ പറഞ്ഞുകൊടുത്താൽ നിങ്ങളുടെ വാട്​സ്​ആപ്​ അക്കൗണ്ടി​െൻറ നിയന്ത്രണം അവർക്കാകും. പിന്നെ അവർക്ക്​ തോന്നുന്നതൊക്കെയാകും നിങ്ങളുടെ വാട്​സ്​​ ആപ്പിലൂടെ ചെയ്യുക. നിങ്ങളുടെ സുഹൃത്തുക്കളെ വിളിച്ച്​ പണമാവശ്യപ്പെട്ട്​ ഭീഷണിപ്പെടുത്തുക, ബ്ലാക്​മെയിൽ ചെയ്യുക തുടങ്ങിയവയൊക്കെ സംഭവിക്കാം. ലോട്ടറി അടിച്ചിട്ടുണ്ടെന്നും പണം നിക്ഷേപിക്കാൻ ബാങ്ക്​ അക്കൗണ്ട്​ അയച്ചുകൊടുക്കണമെന്നും ആവശ്യപ്പെട്ടായിരിക്കും ചിലപ്പോൾ വിളിക്കുക. മൊബൈലിലേക്ക്​ വരുന്ന ഒ.ടി.പി പറഞ്ഞുകൊടുത്താൽ മാത്രം മതി, വേറൊന്നും ചെയ്യേണ്ടതില്ല എന്നൊക്കെയുള്ള സൗമ്യവാക്കുകൾ ​കേട്ട്​ ഒ.ടി.പി പറഞ്ഞുകൊടുത്താൽ പണം പോയതുതന്നെ. ഒാൺലൈൻ തട്ടിപ്പുകാരെ കരുതിയിരിക്കണമെന്ന്​ പൊലീസ്​ ഇടക്കിടെ മുന്നറിയിപ്പ്​ നൽകാറുണ്ട്​. എന്നാലും, ആളുകൾ വേണ്ടത്ര ജാഗ്രത പാലിക്കാത്തതാണ്​ തട്ടിപ്പുകാർക്ക്​ അനുഗ്രഹമാകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online fraudOnline cheating
Next Story