വിദ്യാർഥികൾക്കായി ഓൺലൈൻ ആർട്ട് മത്സരം സംഘടിപ്പിക്കുന്നു
text_fieldsമനാമ: വേൾഡ് ആർട്ട് ദിനത്തോടനുബന്ധിച്ച് ബഹ്റൈനിലെ പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മ പാലക്കാട് പ്രവാസി അസോസിയേഷനും പ്രമുഖ ട്രാവൽ ആൻഡ് ടൂർ കമ്പനി അൽ സബീൽ ടൂർസും സംയുക്തമായി വിദ്യാർഥികൾക്കായി ഓൺലൈൻ ആർട്ട് മത്സരം സംഘടിപ്പിക്കുന്നു.
രണ്ടു ഗ്രൂപ്പുകളായി തിരിച്ചുള്ള മത്സരത്തിൽ വിജയികളാവുന്ന മത്സരാർഥികൾക്ക് ആകർഷകമായ സമ്മാനങ്ങളും സർട്ടിഫിക്കറ്റും ലഭിക്കും. കൂടാതെ പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും സർട്ടിഫിക്കറ്റും നൽകും എന്നും ഭാരവാഹികൾ അറിയിച്ചു. രജിസ്ട്രേഷൻ തികച്ചും സൗജന്യമായിരിക്കും. https://forms.gle/67Cv79NQU1uJDGcT9 ഈ ലിങ്ക് ഉപയോഗിച്ച് രജിസ്ട്രേഷൻ ഏപ്രിൽ ഒമ്പതിന് മുമ്പ് പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾക്ക് പ്രസാദ് (37223855) ഹർഷ പ്രദീപ് (66735422).

