‘രുചിയും പാട്ടും’ കെേങ്കമം; ഒാണാട്ടുകര ഫെസ്റ്റ് വേറിട്ടതായി
text_fieldsമനാമ: നാവിൽ വിത്യസ്ത രുചികൾ പകർന്ന കഞ്ഞിസദ്യയും, കാതിനും മനസിനും ഇമ്പം നൽകിയ കുത്തിയോട്ടപ്പാട്ടും ഒാണാട്ട ുകര ഫെസ്റ്റിനെ ശ്രദ്ധേയമാക്കി. ആയിരങ്ങളാണ് ഇന്നലെ ബഹ്റൈൻ കേരളീയ സമാജത്തിലേക്ക് പരിപാടികൾ ആസ്വാദിക്കാൻ ഒഴുകിയെത്തിയത്. സമ്പന്നമായ ക്ഷേത്രസംസ്കാരത്തിെൻറയും ഉത്സവപ്പെരുമയുടെയും, കാർഷികസംസ്കാരത്തിെൻറയും നാ ടാണ് ഓണാട്ടുകരയുടെ ഭാഗമായ ചെട്ടിക്കുളങ്ങര ഭരണി ഉത്സവത്തിെൻറ ഭാഗമായാണ് ഇന്നലെ ബഹ്റൈൻ കേരളീയ സമാജത്തിൽ ആഘോഷം നടന്നത്. യുനെസ്കോ അംഗീകാരം നേടി ലോകശ്രദ്ധയാകർഷിച്ചതാണ് കുംഭഭരണി.
രാവിലെ 10.30 മുതൽ ഓണാട്ടുകര കഞ്ഞി സദ്യയിലെ പാചക വിദഗ്ധൻ ജയൻ ശ്രീഭദ്രയുടെ മേൽനോട്ടത്തിൽ പാകപ്പെടുത്തിയ പരമ്പരാഗത രീതിയിൽ ഉള്ള കഞ്ഞി സദ്യ നടന്നു. ആയിരങ്ങളാണ് ഇതിൽ പെങ്കടുക്കാൻ എത്തിയത്. കഞ്ഞിയും മുതിരയും കടുക് മാങ്ങ അച്ചാറും പപ്പടവും അവിൽനനച്ചതും േചമ്പ്കറിയും കൂട്ടിയുള്ള ഭക്ഷണം വിത്യസ്തമായ അനുഭവമാണ് പ്രവാസികളിൽ ഉണ്ടാക്കിയത്. ഓണാട്ടുകര കഞ്ഞി സദ്യയിലെ പാചക വിദഗ്ധൻ ജയൻ ശ്രീഭദ്രയുടെ മേൽനോട്ടത്തിൽ പാകപ്പെടുത്തിയ പരമ്പരാഗത രീതിയിൽ ഉള്ള കഞ്ഞി സദ്യയാണ് നടന്നത്.
ഇതിനായി നാട്ടിൽനിന്ന് എത്തിയതായിരുന്നു ജയൻ. വൈകിട്ട് സമാജത്തിൽ നൂറിൽപ്പരം കലാകാരന്മാർ പങ്കെടുത്ത കുത്തിയോട്ട ചുവടും പാട്ടും അരങ്ങേറി. കുത്തിയോട്ട ആചാര്യൻ നാരായണ പിള്ളയോടൊപ്പം കുത്തിയോട്ട പരിശീലകൻ മധുചന്ദ്രനും നേതൃത്വം നൽകി. ഓണാട്ടുകര ഫെസ്റ്റിെൻറ എല്ലാ അനുഷ്ഠാന ചടങ്ങുകളും ചെട്ടികുളങ്ങര ക്ഷേത്ര തന്ത്രി പ്ലാക്കുടി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് നടന്നത്. പരിപാടികൾ കാണാൻ വൻജനമാണ് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
