Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘ഓണം വിത്ത് ലുലു...

‘ഓണം വിത്ത് ലുലു 2026’; ആഘോഷങ്ങളുമായി ലുലുഹൈപ്പർ മാർക്കറ്റ്

text_fields
bookmark_border
‘ഓണം വിത്ത് ലുലു 2026’;  ആഘോഷങ്ങളുമായി ലുലുഹൈപ്പർ മാർക്കറ്റ്
cancel
camera_alt

‘ഓണം വിത്ത് ലുലു 2026’ ന്‍റെ ഉദ്ഘാടനം ഇന്ത്യൻ എംബസി ചാർജ് ഡി അഫയേഴ്സ് രാജീവ് കുമാർ മിശ്ര നിർവഹിക്കുന്നു

മനാമ: ബഹ്‌റൈനിലെ മുഴുവൻ ലുലു ഹൈപ്പർമാർക്കറ്റ് ശാഖകളിലും ‘ഓണം വിത്ത് ലുലു 2026’ ആഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. ആഗസ്റ്റ് 26 വരെ നീണ്ടുനിൽക്കുന്ന ഈ ആഘോഷങ്ങളിലൂടെ കേരളത്തിൻ്റെ പരമ്പരാഗത തനിമയും പ്രൗഢിയും പ്രവാസികൾക്കായി ലുലു സജ്ജമാക്കിയിട്ടുണ്ട്. മനാമ ദാന മാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി ചാർജ് ഡി അഫയേഴ്സ് രാജീവ് കുമാർ മിശ്രയും പ്രമുഖ സമൂഹ്യ സാംസ്കാരിക വ്യക്തിത്വങ്ങളും ചേർന്ന് മേള ഉദ്ഘാടനം ചെയ്തു.

പലതരം പലവ്യഞ്ജനങ്ങൾ, ഗൃഹോപകരണങ്ങൾ, വസ്ത്രങ്ങൾ എന്നിവയിലെല്ലാം പ്രത്യേക വിലക്കുറവുകൾ ബഹ്റൈനിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും ലഭ്യമാണ്. പുതിയ പഴങ്ങളും പച്ചക്കറികളും പൂക്കളും പൂക്കളമൊരുക്കാനുള്ള മറ്റ് സാധനങ്ങളും അടങ്ങിയ വിപുലമായ ഓണം ഫ്രഷ് മാർക്കറ്റും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒരു കുടുംബത്തിന് ഓണക്കാലത്ത് ആവശ്യമായതെല്ലാം ഒറ്റക്കുടക്കീഴിൽ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് ലുലു റീട്ടെയിൽ ഡയറക്ടർ ജൂസർ രൂപവാല വ്യക്തമാക്കി. ആഘോഷങ്ങളുടെ ഭാഗമായി 24 വിഭവങ്ങളടങ്ങിയ ലുലുവിൻ്റെ പരമ്പരാഗത ഓണം സദ്യ വെറും 2.990 ദിനാറിന് ലഭ്യമാണ്.

ഇതോടൊപ്പം ബാക്ലവ പായസം ഉൾപ്പെടെ ഒമ്പത് വ്യത്യസ്ത തരം രുചികരമായ പായസങ്ങൾ അടങ്ങിയ പ്രത്യേക പായസം മേളയും, വിവിധതരം നാടൻ അച്ചാറുകൾ ലഭിക്കുന്ന അച്ചാർ മേളയും ഒരുക്കിയിട്ടുണ്ട്. ഉത്സവകാല ഫാഷൻ്റെ ഭാഗമായി എത്നിക് വസ്ത്ര ശേഖരത്തിൽ പ്രത്യേക ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്

ഇതിലൂടെ 20 ദീനാറിന് പർച്ചേസ് ചെയ്യുമ്പോൾ 15 ദീനാർ മാത്രം നൽകിയാൽ മതിയാകും. ഈ ഓഫർ ആഗസ്റ്റ് 29 വരെ നീണ്ടുനിൽക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onamlulululuhypermarketcelebrates
News Summary - ‘Onam with Lulu 2026’; Lulu Hypermarket celebrates
Next Story