Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഹറഖ് മലയാളിസമാജം ഓണാഘോഷം

text_fields
bookmark_border
മുഹറഖ് മലയാളിസമാജം ഓണാഘോഷം
cancel
camera_alt

മു​ഹ​റ​ഖ് മ​ല​യാ​ളി​സ​മാ​ജം സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം മു​ഹ​റ​ഖ് മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ അ​ഹ്മ​ദ് അ​ൽ മു​ഖ്വാ​വി ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

മനാമ: മുഹറഖ് മലയാളിസമാജം 'അഹ്‌ലൻ പൊന്നോണം' എന്നപേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. മുഹറഖ് സയാനി ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്‍റ് ഷിഹാബ് കറുകപുത്തൂർ അധ്യക്ഷത വഹിച്ചു. മുഹറഖ് മുനിസിപ്പൽ കൗൺസിലർ അഹ്മദ് അൽ മുഖ്വാവി ഉദ്‌ഘാടനം ചെയ്തു. എം.എം.എസ് മുഖ്യരക്ഷാധികാരി എബ്രഹാം ജോൺ, ഡോ. മുഹമ്മദ്‌ സലീം ഭാട്ടി, പ്രോഗ്രാം കൺവീനർ അൻവർ നിലമ്പൂർ, നിസാർ കൊല്ലം, ട്രഷറർ എം.കെ. ബാബു എന്നിവർ സംസാരിച്ചു. ബി.എം.സി പ്രതിനിധി പ്രവീൺ കൃഷ്ണക്ക് അഹ്‌മദ് അൽ മുഖ്വാവി ഉപഹാരം നൽകി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും നടത്തി. ഷെമാൽ കോൺട്രാക്ടിങ് എം.ഡി സഹീർ മുഹമ്മദിനും ലുലു ബഹ്റൈനുമുള്ള ഉപഹാരം ഷിഹാബ് കറുകപുത്തൂർ സമ്മാനിച്ചു. ഓണാഘോഷ കമ്മിറ്റി കൺവീനർ അനസ് റഹീം സ്വാഗതവും സെക്രട്ടറി പി.സി. രജീഷ് നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Onam was celebrated
Next Story