കേരളീയ സമാജത്തിെൻറ ഓണാഘോഷത്തിന് കൊടിയേറി
text_fieldsകേരളീയ സമാജത്തിെൻറ ഓണാഘോഷത്തിന് കൊടിയേറ്റുന്നു
മനാമ: ബഹ്റൈൻ കേരളീയ സമാജത്തിെൻറ ഓണാഘോഷത്തിന് കൊടിയേറി. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും ഇത്തവണ ഒാണാഘോഷമെന്ന് സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു. കേരളത്തിലെ പ്രമുഖ കലാകാരന്മാരുടെ സാന്നിധ്യത്തിൽ ജി.സി.സിയിലെ തന്നെ ഏറ്റവും വലിയ ഓൺലൈൻ ഓണാഘോഷമാണ് സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വരുംദിവസങ്ങളിൽ എം. ജയചന്ദ്രൻ, ശരത്ത്, സിതാര, സിനിമ താരം വിജയരാഘവൻ, ജയരാജ് വാര്യർ, കലേഷ്, പ്രമുഖ പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി എന്നിവർ വിവിധ പരിപാടികളിൽ പങ്കെടുക്കുമെന്നും വിശദവിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡൻറ് ദേവദാസ് കുന്നത്ത്, ഓണാഘോഷ പരിപാടികളുടെ ജനറൽ കൺവീനർ ദിലീഷ് കുമാർ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

