Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒാണം-ഇൗദ്​ ആഘോഷം...

ഒാണം-ഇൗദ്​ ആഘോഷം ഉജ്ജ്വലമാക്കാൻ കേരളീയ സമാജത്തി​ൽ ‘ശ്രാവണം2018’ഒരുങ്ങുന്നു

text_fields
bookmark_border
ഒാണം-ഇൗദ്​ ആഘോഷം ഉജ്ജ്വലമാക്കാൻ കേരളീയ സമാജത്തി​ൽ ‘ശ്രാവണം2018’ഒരുങ്ങുന്നു
cancel

മനാമ:  ഈ വർഷത്തെ ബഹ്​റൈൻ  കേരളീയ സമാജം ഈദ്‌^ഓണാഘോഷ പരിപാടിയായ ‘ശ്രാവണം2018’വിജയമാക്കുന്നതിനുള്ള അണിയറ പ്രവർത്തനങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.  പ്രസിഡൻറ്​ പി.വി. രാധാകൃഷ്​ണ പിള്ള, സമാജം ആക്​ടിങ്​  പ്രസിഡൻറ്​ വി.എസ്​. ദിലീഷ് കുമാര്‍,  ജനറല്‍ സെക്രട്ടറി എം.പി. രഘു, വൈസ് പ്രസിഡൻറ്​ മോഹന്‍രാജ്, ഈദ്^ ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനർ എന്‍.കെ. വീരമണി, ജനറല്‍ കോര്‍ഡിനേറ്റർ ഹരികൃഷ്​ണൻ എന്നിവരുടെ നേതൃത്വത്തിലാണ്​ പ്രവർത്തനം നടന്നുവരുന്നത്​.  ആഗസ്​റ്റ്​ 21ന്​ ഓണാഘോഷ പരിപാടികളുടെ കൊടിയേറ്റം നടക്കും.  ഓണാഘോഷങ്ങളുടെ ഭാഗമായി സമാജം അംഗങ്ങളല്ലാത്ത മലയാളികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ സമാജം അവസരമൊരുക്കുന്നതായു​ം  കേരളീയ സമാജം ഭരണ സമിതി അറിയിച്ചു.

ആഗസ്​റ്റ്​  21ന്   പ്രശാന്ത് നാരായണൻ സംവിധാനം ചെയ്​ത ‘മഹാസാഗര’മെന്ന നാടകം അവതരിപ്പിക്കും,. എം.ടി യുടെ പന്ത്രണ്ടോളം കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന നാടകം കേരളത്തിൽ ഇതിനകം പല വേദികളിൽ അവതരിപ്പിക്കുകയും ശ്രദ്ധേയമാവുകയും ചെയ്​തിരുന്നു,  ആഗസ്​റ്റ്​ 22ന്​  നാടൻ ഭക്ഷണങ്ങളുടെ പ്രദർശനവും വിൽപ്പനയും നടക്കും.  സമാജം ചില്‍ഡ്രന്‍സ് വിംഗ് അവതരിപ്പിക്കുന്ന ഫ്ലാഷ് മോബും, തീറ്റ മത്സരവും ഉണ്ടായിരിക്കും. ബഹ്​റൈനിലെ തൊഴിലിടങ്ങളിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സംഗീത വിരുന്നും അരങ്ങേറും.  23ന്​   കബഡി മത്സരവും വൈകുന്നേരം ഇന്ത്യയിന്‍ നിന്ന് എത്തുന്ന  സിനിമാ പിന്നണി ഗായകര്‍ അവതരിപ്പിക്കുന്ന ഈദ്‌ സ്പെഷല്‍ ഗാനമേളയും മറ്റ് ഈദ്‌ ആഘോഷ പരിപാടികളും ഉണ്ടായിരിക്കും. ഉത്രാട ദിനമായ 24ന്​ പായസ മത്സരം,വടംവലി മത്സരം,പഞ്ചഗുസ്​തി മത്സരം, വിവിധ ഓണക്കളികള്‍ തുടങ്ങിയ ഉണ്ടായിരിക്കും. തിരുവോണ ദിവസമായ   25ന്​   നൃത്ത നൃത്യങ്ങള്‍ ഉണ്ടായിരിക്കും. തുടര്‍ന്ന് ഓണപ്പുടവ മത്സരവും ഓണവുമായി ബന്ധപ്പെട്ടുള്ള സ്​കിറ്റുകളും അരങ്ങേറും.

30 ന്​ ചില്‍ ഡ്രന്‍സ് വിംഗ് അവതരിപ്പിക്കുന്ന വിവിധ പരിപാടികളും, സിനിമാറ്റിക് സീന്‍ മത്സരവും, ഒപ്പന മത്സരവും നൃത്ത നൃത്യങ്ങളും  ഉണ്ടായിരിക്കും. ആഗസ്​റ്റ്​ 31 ന്​  ഘോഷയാത്ര മത്സരവും  സംഗീത വിരുന്നും ഉണ്ടായിരിക്കും. ഓണം ഘോഷയാത്രയിൽ  വ്യക്തികളും സമാജം സബ്​ കമ്മിറ്റികൾ, ബഹ്റെറെനിലെ വിവിധ കലാ സാംസ്​കാരിക  സംഘടനകളാണ് പങ്കെടുക്കുക. സെപ്​തംബര്‍  ഒന്നിന്​  സമാജം കലാവിഭാഗം അവതരിപ്പിക്കുന്ന ഓണപാട്ടുകള്‍,  നാടന്‍ പാട്ടുകള്‍ തുടങ്ങിയവയും തിരുവാതിര മത്സരവും ഉണ്ടായിരിക്കും. ബഹ്റൈനിലെ പ്രമുഖരെ  അന്നേ ദിവസം ചടങ്ങില്‍ ആദരിക്കും.സെപ്​തംബര്‍  രണ്ടിന്​ സംഘഗാന മത്സരവും തുടര്‍ന്ന് ഫ്യുഷന്‍ ഡാന്‍സും മറ്റു നൃത്ത നൃത്യങ്ങളും നടക്കും. സെപ്​തംബർ മൂന്നിന്​ സമാജം മലയാള പാഠശാല നേതൃത്വം നല്‍കുന്ന വിവിധ പരിപാടികളും സിനിമാറ്റിക് ഡാന്‍സ് മത്സരവും ഉണ്ടായിരിക്കും.നാലിന്​   രംഗോളി മത്സരവും തുടര്‍ന്ന്   മലയാള സിനിമാ പിന്നണി ഗായകാരായ രാകേഷ് ബ്രഹ്​മാനന്ദനും സംഗീത പ്രഭുവും അവതരിപ്പിക്കുന്ന സംഗീത നിശയും. അന്നേ ദിവസം ബഹ്​റൈനില്‍ ബിസിനസ്‌ രംഗത്ത് വിജയം കൈവരിച്ച പ്രമുഖ വ്യക്തികളെ ആദരിക്കും. 


അഞ്ചിന്​ സമാജം വനിതാ വേദിയുടെ നേതൃത്വത്തില്‍ ചരടുപിന്നിക്കളി ഉണ്ടായിരിക്കും. നാട്ടിൽ അന്യം നിന്നുപോവുന്ന കലാരൂപമായ ചരട് പിന്നികളിയുടെ ആവിഷ്ക്കാരം ഇത്തവണ ഓണാഘോഷങ്ങൾക്ക് വിത്യസ്​തത നൽകും തുടര്‍ന്ന് ‘ഉതുപ്പാ​​​െൻറ കിണര്‍’ എന്ന സ്​കിറ്റ്​. ആറിന്​ കെ എസ് ചിത്ര , സംഗീത സംവിധായകന്‍ ശരത്ത്​ എന്നിവരുടെ നേതൃത്വത്തിൽ സംഗീത വിരുന്നു  സെപ്​തംബര്‍  ഏഴിന്​  രാവിലെ 10 മുതല്‍ പൂക്കള മത്സരവും വിവിധ കലാപരിപാടികളും തുടര്‍ന്ന് രാത്രി എട്ടിന്​ എസ്.പി. ബാലസുബ്രഹ്​മണ്യവും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam eid festBahrain News
News Summary - onam eid fest- bahrain-bahrain news
Next Story