ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsകൊല്ലം പ്രവാസി അസോസിയേഷൻ ഗുദൈബിയ ഏരിയ ഓണാഘോഷത്തിൽ നിന്ന്
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ 10 ഏരിയകളിലായി നടത്തിവരുന്ന പോന്നോണം 2025 ന്റെ ഭാഗമായി ഗുദൈബിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓറ ആർട്സ് സെന്ററിൽ ഓണപരിപാടികൾ സംഘടിപ്പിച്ചു. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ കെ.പി.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഐ.സി.ആർ.എഫ് മുൻ ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ മുഖ്യാതിഥിയും ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ കെ. ഗോപിനാഥൻ മേനോൻ വിശിഷ്ടാതിഥിയുമായി.
കെ.പി.എ ഗുദൈബിയ ഏരിയ പ്രസിഡന്റ് തോമസ് ബി.കെ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി മുഹമ്മദ് ഷഹനാസ് ഷാജഹാൻ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി, അസിസ്റ്റന്റ് ട്രഷറർ കൃഷ്ണകുമാർ, ഏരിയ കോഓഡിനേറ്റർ വിനീത് അലക്സാണ്ടർ, ഏരിയ ട്രഷറർ അജേഷ് വി.പി, ഏരിയ വൈസ് പ്രസിഡന്റ് അജിത് കുമാർ വി.പി എന്നിവർ ആശംസകൾ അറിയിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീലാൽ ഓച്ചിറ നന്ദി പറഞ്ഞു. സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സന്തോഷ് കാവനാട്, രാജ് ഉണ്ണികകൃഷ്ണൻ, ബിജു ആർ. പിള്ള, സ്മിതേഷ് എന്നിവർ സന്നിഹിതരായി. സെൻട്രൽ ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളും പ്രവാസശ്രീ അംഗങ്ങളും പരിപാടികളിൽ സജീവമായി പങ്കെടുത്തു. വിഭവസമൃദ്ധമായ ഓണസദ്യയോടൊപ്പം അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും കുട്ടികളും കെ.പി.എ കുടുംബാംഗങ്ങളും പങ്കെടുത്ത വിവിധ ഓണക്കളികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

