പാലക്കാട് പ്രവാസി അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 15ന്
text_fieldsമനാമ: ബഹ്റൈനിലെ പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പാലക്കാട് പ്രവാസി അസോസിയേഷൻ ‘പൊന്നോണം 2023’ സെപ്തംബര് 15ന് സെഗായ ബി.എം.സി ഹാള്ളിൽ രാവിലെ 10 മുതൽ മൂന്ന് വരെ നടക്കും.പാലക്കാട് പാർലിമെൻറ് അംഗം വി.കെ ശ്രീകണ്ഠൻ മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ പ്രമുഖ വ്യവസായിയും പാലക്കാട്ടുകാരനുമായ പമ്പാവാസൻനായർ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
മനിസ് കാറ്ററിംഗ് ഉടമയും പ്രമുഖ പാചക വിസഗ്ധനുമായ കരിമ്പുഴ മണി ഒരുക്കുന്ന വള്ളുവനാടൻ ശൈലിയിലുള്ള ഓണസദ്യയുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. ഐ.സി.ആർ.എഫ് സെക്രട്ടറി പങ്കജ് നല്ലൂരും പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് സുധീർ തിരുനിലത്തും ചേർന്ന് പൊന്നോണം 2023 ഫ്ളൈർ പ്രകാശനം നിർവഹിച്ചു
രക്ഷാധികാരികളായ സി .ജയശങ്കർ,ദീപക് മേനോൻ,ശ്രീധർ തേറമ്പിൽ എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ പൊന്നോണം കൺവീനെർ മാരായ ഹാരിസ് ഇസ്മയിൽ ,പ്രശാന്ത് ,മുരളി എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

