Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫ്രണ്ട്സ് ഓഫ് അടൂർ ഓണാഘോഷം സംഘടിപ്പിച്ചു

text_fields
bookmark_border
ഫ്രണ്ട്സ് ഓഫ് അടൂർ ഓണാഘോഷം സംഘടിപ്പിച്ചു
cancel
camera_alt

ഫ്രണ്ട്സ് ഓഫ് അടൂർ നടത്തിയ ഓണാഘോഷം

മനാമ: ബഹ്‌റൈനിലെ അടൂർ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ 'ഫ്രണ്ട്‌സ് ഓഫ് അടൂര്‍' ഓണാഘോഷം സംഘടിപ്പിച്ചു. അത്തപൂക്കളം, മാവേലി, ഘോഷയാത്ര, ചെണ്ടമേളം, വടംവലി, ഡാൻസ്, സംഘഗാനം, കുട്ടികളുടെയും മുതിര്‍ന്നവരുടേയും വിവിധയിനം കലാപരിപാടികള്‍, അടൂർ ഓർക്കസ്ട്രയുടെ സംഗീത പരിപാടി എന്നിവയും ചടങ്ങിൽ അവതരിപ്പിച്ചു.

പ്രസിഡന്റ്‌ ബിനുരാജ് തരകന്റെ അധ്യക്ഷനായി. ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബിജുമോൻ പി.വൈ. സ്വാഗതവും രാജേന്ദ്രകുമാർ നായർ, ബിജു കോശി മത്തായി, സയ്ദ് എം.എസ്, അഞ്ജലി സജികുമാർ, ശോഭ സജി, സുഭാഷ് തോമസ് എന്നിവർ ആശംസകളും പറഞ്ഞു.

ചികിത്സാ സഹായ പദ്ധതിയുടെ ഒരു സ്പോൺസറായ അനീഷിനെ ചടങ്ങിൽ ആദരിച്ചു. കൾച്ചറൽ സെക്രട്ടറി അഖിൽ കുമാർ, സൂരജ് ജോയ് തരകൻ എന്നിവരുടെ നേതൃത്വത്തിലുളള വനിതാവേദി അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. വൈസ് പ്രസിഡന്റും ഓണാഘോഷ കൺവീനറുമായ വിനോദ് ഡാനിയേല്‍ നന്ദി രേഖപ്പെടുത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Friends of Adoor organized Onam celebrations
Next Story