ഓണാഘോഷ കമ്മിറ്റി രൂപവത്കരിച്ചു
text_fieldsഫെഡ് ബഹ്റൈൻ ഈ വർഷത്തെ ഓണാഘോഷ കമ്മിറ്റി രൂപവത്കരണം
മനാമ: ബഹ്റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫെഡ് ബഹ്റൈൻ ഈ വർഷത്തെ ഓണാഘോഷ കമ്മിറ്റി രൂപവത്കരിച്ചു. പ്രസിഡന്റ് സ്റ്റീവൻസൺ മെൻഡീസിന്റെ അധ്യക്ഷതയിൽ ബി.എം.സി ഹാളിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതം പറഞ്ഞു.
കോർ കമ്മിറ്റി കൺവീനർ റോയ് സെബാസ്റ്റ്യൻ, ലേഡീസ് വിങ് സെക്രട്ടറി ജിഷ്ന രഞ്ജിത്, ട്രഷറർ ലതീഷ് മോഹൻ, മെംബർഷിപ് സെക്രട്ടറി ജയേഷ് ജയൻ, എന്റർടൈൻമെന്റ് സെക്രട്ടറി ഷാജി ജോസഫ് എന്നിവർ ഓണാഘോഷം നടത്തിപ്പിനെക്കുറിച്ച് സംസാരിച്ചു. ഓണാഘോഷ കമ്മിറ്റിയുടെ ജനറൽ കൺവീനറായി ക്ലോഡി ജോഷിയെ തെരഞ്ഞെടുത്തു. ഓണാഘോഷം ഒക്ടോബർ 10ന് ഗുദൈബിയയിലുള്ള സ്വിസ് ഇന്റർനാഷനൽ ഹോട്ടലിൽ വെച്ച് വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ സദ്യയോടുകൂടി നടത്താൻ തീരുമാനിച്ചു. എന്റർടൈൻമെന്റ് പ്രോഗ്രാം കോഓഡിനേറ്റർ ആയി ഷാജി ജോസഫ്, ജിഷ്ണ രഞ്ജിത്ത്, ഓണസദ്യ കോഓഡിനേറ്ററായി ബിനു ശിവൻ, ഗെയിംസ് കോഓഡിനേറ്ററായി ക്രിസ്റ്റോഫർ, കൂപ്പൺ കോർഡിനേറ്റർമാരായി രഞ്ജിത് രാജു, ജയകൃഷ്ണൻ എന്നിവരെ തെരഞ്ഞെടുത്തു. ഓണാഘോഷ പോസ്റ്റർ പ്രസിഡന്റ് സ്റ്റീവൻസൺ, സെക്രട്ടറി സുനിൽ ബാബു എന്നിവർ ചേർന്ന് മുൻ പ്രസിഡന്റ് രമേശിന് കൈമാറി ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

