ഓണാഘോഷവും സ്ഥാനാരോഹണവും
text_fieldsകനോലി നിലമ്പൂർ കൂട്ടായ്മ ഓണാഘോഷം
മനാമ: ജീവകാരുണ്യ കലാകായിക സാംസ്കാരികരംഗത്തെ ബഹ്റൈനിലെ പ്രമുഖ സംഘടനയായ കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മ ഓണാഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് അൻവർ നിലമ്പൂർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് ഉദ്ഘാടനം ചെയ്തു. ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, നടിയും സാമൂഹികപ്രവർത്തകയുമായ കാത്തു സച്ചിൻദേവ് എന്നിവർ വിശിഷ്ടാതിഥികളായി.
ചിൽഡ്രൻസ് വിങ് അംഗങ്ങൾ
തുടർന്ന് ചിൽഡ്രൻസ് വിങ്ങിന്റെ സ്ഥാനാരോഹണവും നടന്നു. ട്രഷറർ അനീസ് ബാബു, ലേഡീസ് വിങ് പ്രസിഡന്റ് രേഷ്മ സുബിൻ ദാസ്, സെക്രട്ടറി നീതു ലക്ഷ്മി, ട്രഷറർ ജസ്ന അലി എന്നിവർ ആശംസകൾ നേർന്നു. ചിൽഡ്രൻസ് വിങ് പ്രസിഡന്റ് ഫാദിൽ അലി, സെക്രട്ടറി ആയിഷ സെബാ, ട്രഷറർ കാശിനാഥ് എന്നിവർ ശിശുദിനാശംസകൾ നേർന്നു.
മുൻ ഭാരവാഹികളും നിലവിലെ അഡ്വൈസറി ബോർഡ് മെംബർമാരുമായ സലാം മമ്പാട്ടുമൂല, രാജേഷ് വി.കെ, ഷിബിൻ തോമസ്, മനു തറയ്യത്ത്, ഷബീർ മുക്കൻ, രജീഷ് ആർ.പി, ജംഷിദ് വളപ്പൻ എന്നിവരെയും കനോലിയുടെ വിവിധ പ്രവർത്തനമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ ലാലു ചെറുവോട്, ആഷിഫ് വടപുറം, റസാഖ് കരുളായി, വിജേഷ് ഉണ്ണിരാജൻ, സാജിദ് കരുളായി, അരുൺ കൃഷ്ണ, ജുമി മുജി, ഷിംന കല്ലടി, മെഹ്ജബിൻ സലീജ്, നീതു രജീഷ്, മുബീന മൻഷീർ, ഫർസാന നജീബ്, വൈഷ്ണവി ശരത്, ഷാമിയ സാജിദ്, ഷഫ യാഷിഖ് എന്നിവരേയും മെമെന്റോ നൽകി ആദരിച്ചു.
ഭാരവാഹികളായ അദീബ് ഷരീഫ്, റമീസ് കാളികാവ്, ബഷീർ വടപുറം, അദീബ് ചെറുനാലകത്ത്, സുബിൻ മുത്തേടം, നജീബ് കരുവാരകുണ്ട്, റഫീഖ് അകമ്പാടം, ഉമ്മർ സി.കെ, ലേഡീസ് വിങ് ഭാരവാഹികളായ ജംഷിത കരിപ്പായി, അമ്പിളി രാജേഷ്, റജീന ഇബ്രാഹീം, മുഹ്സിന കെ.സി, മിൻസിയ ആസിഫ്, ദിവ്യ ദാസ് എന്നിവർ നേതൃത്വം നൽകി.
എന്റർടൈൻമെന്റ് സെക്രട്ടറിമാരായ വിജേഷ് ഉണ്ണിരാജൻ, ജുമിമുജി എന്നിവർ പ്രോഗ്രാം കോർഡിനേറ്റർമാരും രാജേഷ് പെരുങ്കുഴി, ഷിംന കല്ലടി എന്നിവർ അവതാരകരുമായി. ബഹ്റൈനിലെ വിവിധ സാമൂഹിക സംഘടനാ നേതാക്കൾ പങ്കെടുത്തു.
കനോലി ആർട്സ് വിങ്ങിന്റെയും ചിൽഡ്രൻസ് വിങ്ങിന്റെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി. ചടങ്ങിന് ജനറൽ സെക്രട്ടറി സുബിൻ ദാസ് സ്വാഗതവും ജനറൽ കൺവീനർ സാജിദ് കരുളായി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

