Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.സി.ഡബ്ല്യു.എഫ് ഓണാഘോഷവും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും

text_fields
bookmark_border
പി.സി.ഡബ്ല്യു.എഫ്  ഓണാഘോഷവും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും
cancel

മനാമ: പി.സി.ഡബ്ല്യു.എഫ് ഗ്ലോബൽ കമ്മിറ്റിയുടെ ലഹരിവിമുക്ത ക്യാമ്പയിന്റെ ഭാഗമായി ബഹ്റൈൻ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

ഷറഫു വി.എം സ്വാഗതം ആശംസിച്ച ചടങ്ങിൽ എം.എഫ്. റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. മയക്കുമരുന്ന് ഉപയോഗം സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ലഹരിക്കെതിരായ സർക്കാർ പോരാട്ടങ്ങൾക്ക് സമൂഹം ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓർമിപ്പിച്ചു.

തുടർന്ന് സംസാരിച്ച സൈദലവി, ലഹരിയിൽനിന്ന് അകന്നുനിൽക്കുന്നതിനും ലഹരിമുക്ത ജീവിതം നയിക്കുന്നതിനും ഫോട്ടോഗ്രഫി പോലുള്ള സർഗാത്മക വിനോദങ്ങളിൽ ഏർപ്പെടേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ചടങ്ങിൽ നബീൽ നന്ദി രേഖപ്പെടുത്തി.

ഓണാഘോഷത്തോടൊപ്പം ലഹരിവിരുദ്ധ സന്ദേശവും സമൂഹത്തിലേക്ക് എത്തിച്ച പരിപാടി ലഹരിമുക്ത സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള കൂട്ടായ പ്രവർത്തനങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്നതായി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PCWF Hosts Onam Meet and Anti Drug Session
Next Story