ശ്രാവണ മഹോത്സവം 2025; തൊഴിലാളികൾക്ക് ഒരുക്കിയ ഓണസദ്യ ശ്രദ്ധേയമായി
text_fieldsബി.എം.സി ശ്രാവണ മഹോത്സവം ഓണസദ്യയിൽ നിന്ന്
മനാമ: ബി.എം.സി ശ്രാവണ മഹോത്സവം 2025 ന്റെ ഭാഗമായി ലേബർ ക്യാമ്പുകളിൽ നിന്നുള്ള 1200ൽ അധികം താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്കായി ഒരുക്കിയ സൗജന്യ ചാരിറ്റി ഓണസദ്യയും ഓണാഘോഷവും ശ്രദ്ധേയമായി.
ഒക്ടോബർ 17 ന് രാവിലെ 11ന് ബി.എം.സിയിൽ ആരംഭിച്ച പരിപാടിയിൽ ബഹ്റൈൻ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ കമ്മിറ്റി ചെയർമാനും പാർലമെന്റ് അംഗവുമായ ഡോ. ഹസൻ ഈദ് ബുഖമ്മാസ് മുഖ്യാതിഥിയായി പങ്കെടുത്തു. ബഹ്റൈൻ ഫിലാന്തലിക് സൊസൈറ്റി പ്രസിഡൻറും പാർലമെന്റ് അംഗവുമായ മുഹമ്മദ് ഹുസൈൻ ജനാഹി, അൽ ഖാദിസിയ യൂത്ത് എംപവർമെൻറ് സെൻറർ പ്രസിഡൻറ് യൂസഫ് ജറാ അൽ ദോസരി, ശ്രീലങ്കൻ അംബാസഡർ ഷാനിക ദിസനായകേ, നേപ്പാൾ അംബാസഡർ തീർഥ രാജ് വാഗ്ലെ, ബംഗ്ലാദേശ് അംബാസഡർ എം.ഡി. റൈസ് ഹസൻ സരോവർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
ബി.എം.സി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഫ്രാന്‍സിസ് കൈതാരത്ത് അധ്യക്ഷപ്രസംഗത്തിൽ ചാരിറ്റി ഓണസദ്യയിൽ പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു. ശ്രാവണ മഹോത്സവം 2025 കമ്മിറ്റി ചെയർമാൻ സുധീർ തിരുനിലത്ത് സ്വാഗതം പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് അൽഹിലാൽ മെഡിക്കൽ സെൻറർ സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. കൂടാതെ വിവിധ കലാകാരന്മാർ തൊഴിലാളികൾക്കായി അവതരിപ്പിച്ച കലാപരിപാടികളും ഓണാഘോഷത്തിന്റെ മാറ്റുകൂട്ടി.
സാമൂഹികപ്രവർത്തകരായ ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥമേനോൻ, മോനി ഒടികണ്ടത്തിൽ, ബഷീർ അംബലായി, ജേക്കബ് തെക്കുംതോട്, മനോജ് വടകര തുടങ്ങിയവരും ആശംസകൾ നേർന്ന് സംസാരിച്ചു. ജനറൽ കൺവീനർ ബിബിൻ വർഗീസ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

