പടവ് കുടുംബവേദി ഓണാഘോഷം ‘ഓണത്തുടി-2025’ ഹൃദ്യമായി
text_fieldsമനാമ: പടവ് കുടുംബവേദി സംഘടിപ്പിച്ച ഈ വർഷത്തെ ഓണാഘോഷം 'പടവ് ഓണത്തുടി 2025 ' മനാമ എമിറേറ്റ്സ് ടവർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് സുനിൽ ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുസ്തഫ പട്ടാമ്പി സ്വാഗതം പറഞ്ഞു.
ഐ മാക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളിക്കുളങ്ങര മുഖ്യപ്രഭാഷണം നിർവഹിച്ചു. ബഹ്റൈനിലെ പ്രമുഖ സാമൂഹികപ്രവർത്തകരായ ബഷീർ അമ്പലായി, നജീബ് കടലായി, പ്യാരിലാൽ, സ്റ്റീവൻസൻ, കാസിം പാടത്തായിൽ, അൻവർ ശൂരനാട്, ഷറഫുദ്ദീൻ, ഷിബു പത്തനംതിട്ട, നൗഷാദ് മഞ്ഞപ്പാറ, സലീം തയ്യൽ, ഗണേഷ് കുമാർ എന്നിവർ സംസാരിച്ചു. സഹിൽ തൊടുപുഴ നിയന്ത്രിച്ച പരിപാടിയിൽ ഇന്ത്യൻ ക്ലബിൽ നിന്ന് സോഷ്യൽ സർവിസ് എക്സലൻസ് അവാർഡ് സ്വീകരിച്ച ഫ്രാൻസിസ് കൈതാരത്തിനെ ആദരിച്ചു.
രക്ഷാധികാരി ഉമ്മർ പാനായിക്കുളം, പടവ് എക്സിക്യൂട്ടിവ് അംഗങ്ങളായ അബ്ദുൽ ഹക്കീം, റസിൻ ഖാൻ, സഹീർ ആലുവ, അബ്ദുൽ സലാം, നബീൽ, അബ്ദുൽ ബാരി, സജിമോൻ, സക്കീർ ഹുസൈൻ, അജാസ്, അനസ് മഞ്ഞപ്പാറ, ബഷീർ ഔജാൻ, മുഹമ്മദ് റിയാസ്, അബ്ദുൽ നൗഷാദ് തയ്യൽ, പ്രവീൺ എന്നിവർ നേതൃത്വം നൽകി.
പടവ് കുടുംബവേദിയിലെ അംഗങ്ങൾ ചേർന്ന് തയാറാക്കിയ സ്വാദിഷ്ടമായ ഓണസദ്യ വേറിട്ടതായി. തുടർന്ന് നടന്ന വിവിധ കലാപരിപാടികളിൽ ടീം സിത്താർ, കൂടാതെ പടവിന്റെ കലാകാരന്മാരായ ഗീത് മഹബൂബ്, നിദാൽ ഷംസ്, ബൈജു മാത്യു എന്നിവർ ചേർന്നൊരുക്കിയ ഗാനവിരുന്നും ഐസക് അവതരിപ്പിച്ച ഉപകരണ സംഗീതവും അരങ്ങേറി. കുട്ടികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

