സംഗീതവിരുന്നും രുചിക്കൂട്ടുകളുമായി ഉത്സവക്കാഴ്ചയില്‍ നെസ്റ്റോയുടെ ഓണാഘോഷം
text_fieldsനെസ്റ്റോ ഹൈപ്പർമാർക്കറ്റിലെ ഓണാഘോഷത്തിൽനിന്ന്
മനാമ: കേരളത്തിന്റെ പരമ്പരാഗത ചെണ്ടമേളവും ബഹ്റൈന്റെ തനതായ സംഗീതവും സംയോജിപ്പിച്ചുകൊണ്ട് വര്‍ണാഭമായ ആഘോഷത്തിലൂടെ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ഓണാഘോഷത്തിന് മാറ്റുകൂട്ടി. കുട്ടികള്‍ പരമ്പരാഗത നൃത്തങ്ങളും മാവേലിയുടെ വരവും ഉപഭോക്താക്കളെ ആനന്ദിപ്പിക്കുകയും മറക്കാനാവാത്ത ഉത്സവപ്രതീതി സൃഷ്ടിക്കുകയുംചെയ്തു. ആഘോഷങ്ങള്‍ക്ക് മധുരം പകരാന്‍ യഥാര്‍ഥ രുചിക്കൂട്ടോടെയുള്ള പായസം മേളയും കൂടിയായതോടെ ഓണാഘോഷം തകൃതിയായി.
ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ പ്രമേയം ‘ഒരുമയുടെ പൊന്നോണം - ഒരുമയുടെ നിമിഷങ്ങള്‍’ എന്നായിരുന്നു, ഓണം കേവലമൊരു ഉത്സവമല്ലെന്നും മറിച്ച് നാട്ടില്‍നിന്ന് അകലെയാണെങ്കില്‍ പോലും നമ്മുടെ ഐക്യവും സംസ്കാരവും സ്നേഹവും ജീവിതത്തിന്റെ ഊഷ്മളതയുമെല്ലാം ആഘോഷിക്കാനുള്ള സമയമാണെന്ന് നെസ്റ്റോ ഓണാഘോഷത്തിലൂടെ എല്ലാവരെയും ഓർമിപ്പിച്ചു. ഓണസദ്യയുടെ പ്രീ ബുക്കിങ്ങിന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്. തിരുവോണത്തിന് തിരഞ്ഞെടുത്ത നെസ്റ്റോ ബഹ്റൈന്‍ സ്റ്റോറുകളില്‍നിന്ന് രാവിലെ 10.30 മുതല്‍ ഓണസദ്യയുടെ വിതരണം ആരംഭിക്കും.
പച്ചക്കറികളുടെയും പലവ്യഞ്ജനങ്ങളുടെയും ഓണം പ്രമോഷന് ഓഫര്‍ ഉപഭോക്താക്കളെ വിസ്മയിപ്പിച്ചു. ലേറ്റ് നൈറ്റ് വിൽപനക്കും വന്‍ പ്രതികരണമാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

