ഒാണാരവമില്ലാതെ പ്രവാസലോകം
text_fieldsമനാമ: ഇന്ന് ഉത്രാടപ്പാച്ചിൽ ദിനമാണ്. സാധാരണ പ്രവാസലോകത്ത് നാട്ടിലെക്കാൾ വലിയ ആവേശമാണ് ഒന്നാം ഒാണം നൽകുക. എന്നാൽ കേരള
ത്തിെൻറ പ്രളയദു:ഖം പ്രവാസലോകത്തെ മലയാളി സമൂഹത്തെയും ബാധിച്ചിരിക്കുന്നു. ഒാണത്തിെൻറ പകിട്ടും ആരവമൊന്നും ആരെയും ബാധിച്ചിട്ടില്ല. മറിച്ച് പ്രകൃതിക്ഷോഭം തകർത്തെറിഞ്ഞ നാടിനുവേണ്ടി എന്തെല്ലാം കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാം എന്നുള്ള ചിന്തയിലാണ് സംഘടനകളും വ്യക്തികളുമെല്ലാം.
സർവതും നഷ്ടപ്പെട്ട നമ്മുടെ നാട്ടുകാരുടെ വേദനക്ക് കഴിയുന്ന പരിഹാരം ചെയ്യണമെന്നതാണ് എല്ലാവരുടെയും അഭിപ്രായങ്ങൾ. ബലിപ്പെരുന്നാൾ ആഘോഷ പരിപാടികളും മലയാളികൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഒഴിവാക്കിയിരുന്നു. മലയാളികളുടെ ഇൗദ് ഗാഹുകളിൽ കേരളത്തെ സാമ്പത്തികമായി സഹായിക്കാനുള്ള ആഹ്വാനങ്ങളും പ്രത്യേക പ്രാർഥനകളും നടത്തിയിരുന്നു.
ബഹ്റൈനിലെ ചെറുതും വലുതുമായ മുപ്പതോളം മലയാളി കൂട്ടായ്മകളാണ് ഒാണം^ബലിപ്പെരുന്നാൾ ആഘോഷം വേണ്ടന്ന് തീരുമാനിച്ചതും ആഘോഷത്തിനായുള്ള തുക കേരളത്തിെൻറ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സമർപ്പിക്കുമെന്ന് അറിയിച്ചിട്ടുളളതും. മാസങ്ങൾക്ക് മുെമ്പ ഒാണം^ബലിപ്പെരുന്നാൾ ആഘോഷങ്ങൾക്കായി പരിപാടികൾ തയ്യാറാക്കി അതിഥികളെ നാട്ടിൽ നിന്ന് ക്ഷണിച്ച് വിപുലമായ പ്രചരണ പ്രവർത്തനങ്ങൾക്ക് ഒരുക്കം നടത്തിവന്ന സംഘടനകളാണ് ആഘോഷമെല്ലാം റദ്ദാക്കിയത്. ബഹ്റൈൻ കേരളീയ സമാജം, സിംസ്, കെ.സി.എ, കെ.എം.സി.സി, ശ്രീ നാരായണ കൾച്ചറൽ സെൻറർ, ഒ.െഎ.സി.സി, പ്രതിഭ, ഗുരുദേവ സോഷ്യല്‍ സൊസൈറ്റി (കാനു ഗാര്‍ഡന്‍ തുടങ്ങി നിരവധി സംഘടനകളാണ് പരിപാടികൾ റദ്ദാക്കിയത്.
ബഹ്റൈനിൽ എല്ലാവർഷവും മലയാളി സമൂഹം ആവേശത്തോടും ആഹ്ലാദത്തോടെയും പങ്കുചേരുന്നതാണ് ഒാണസദ്യകളിൽ. ഒാരോ പ്രവാസി സംഘടനയും ഒാണസദ്യ കെേങ്കമമാക്കാൻ അരയും തലയും മുറുക്കിയാണ് രംഗത്തിറങ്ങുന്നത്. കേരളത്തിൽ നിന്നുള്ള വാഴയിലയും നാടൻ വിഭവങ്ങളും എത്തിച്ച് നാട്ടിൽ നിന്നുള്ള പാചക വിദഗ്ധരെ കൊണ്ടുവന്നുമാണ് മുൻനിരയിലുള്ള സംഘടനകൾ ഒാണസദ്യ നടത്തുന്നത്. വിവധി മേഖലകളിലുള്ള ആളുകൾ ഒാരോ സംഘടനയുടെയും സദ്യയിൽ സംബന്ധിക്കാറുണ്ട്.
എന്നാൽ ഇൗ വർഷം ഒാണസദ്യയും സാംസ്കാരിക കലാപരിപാടികളും എല്ലാം മാററിവെച്ചതിെൻറ നിരാശയൊന്നും ആരിലുമില്ല. സ്വന്തം വീട്ടിൽ
ദു:ഖകരമായ സംഭവം നടന്നാൽ ആഘോഷ പരിപാടികൾ ഒഴിവാക്കുകയല്ലെ പതിവ് എന്ന അഭിപ്രായമാണ് എല്ലാവരിലും.
നമ്മുടെ നാട്ടിലെ ആയിരക്കണക്കിന് ആളുകൾക്ക് ദുരിതം നേരിട്ട അവസരത്തിൽ ആ വിഷമം നമ്മളും ഏറ്റെടുക്കുന്നു എന്നും പ്രവാസലോകം പറയുന്നു. പ്രവാസി മലയാളികൾ സഹായ പ്രവർത്തനങ്ങൾ വാക്കുകളിൽ ഒതുക്കാതെ അത് പ്രാവർത്തികമാക്കുകയായിരുന്നു കഴിഞ്ഞ ദിനങ്ങളിൽ. ടൺകണക്കിന് വിഭവങ്ങളാണ് നാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഒഴുകിയത്. ഒറ്റക്കും കൂട്ടായും മലയാളികൾ വിഭവ സമാഹരണം നടത്തി. പുതുവസ്ത്രങ്ങളും പുതപ്പുകളും കമ്പിളി വസ്ത്രവും ഭക്ഷണവും മരുന്നും സാനിറ്ററി നാപ്കിനുകളും അവർ കേരളത്തിെൻറ വിവിധ മേഖലകളിലേക്ക് അയച്ചു. അതിനൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും മലയാളി സമൂഹം തങ്ങളാൽ കഴിയുന്ന സഹായം എത്തിക്കുന്നുണ്ട്. സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവർത്തനങ്ങളാണ് പ്രളയബാധയുടെ പശ്ചാത്തലത്തിൽ പ്രവാസി മലയാളികൾ കേരളത്തിലേക്ക് നൽകികൊണ്ടിരിക്കുന്നത്. ദുരിതാശ്വാസത്തിനായി ബഹ്റൈൻ മലയാളി കൂട്ടായ്മ എന്ന പേരിൽ അടുത്തിടെ യോഗം ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് രൂപം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
