ഓണത്തിന് "പൊന്നൂഞ്ഞാൽ "ഒരുങ്ങുന്നു
text_fieldsമനാമ: ബഹ്‌റൈനിലെ ഗാന രചയിതാവും, സംഗീത സംവിധായകനുമായ ജെയ്സൺ ആറ്റുവായുടെ സംവിധാനത്തിൽ ടീം സ്നേഹ യാത്ര ആലപിച്ച സംഗീത ആൽബം ‘ആവണി പൊന്നൂഞ്ഞാൽ’ ബഹ്റൈെൻറ വിവിധ ഭാഗങ്ങളിൽ ചിത്രീകരിയ്ക്കുന്നു. ഫാദർ ബിജു മാത്യു പുളിയ്ക്കൽ രചിച്ച് കെ.ജെ ലോയിഡ് സംഗീത സംവിധാനം നിർവഹിക്കുന്ന, നാട്ടിൽ നിന്നും, ബഹ്റൈനിൽ നിന്നുമുള്ള 70ൽ പരം കലാകാരികളും, കലാകാരന്മാരും പങ്കെടുക്കുന്ന ഈ ഓണസമ്മാനം മിഡിൽ ഈസ്റ്റ് വിഷനും, ഹാഗിയ ക്രിയേഷനുമാണ് ആസ്വാദകരിൽ എത്തിയ്ക്കുന്നത്. ക്യാമറ മനു വർഗീസ് ഫിലിപ്, സുബിൻ ജോസഫ്, എഡിറ്റിംഗ് ജോൺസി, നൃത്ത സംവിധാനം ഡിനി അനോ, സൗമ്യ മനു, നിർമ്മാണം ജോയ് പി പി., ഗ്രാഫിക്സ് ജെയിൻ റാന്നി, തോമസ് വൈദ്യൻ. ശ്രീ ജെയിൻ ഹാഗിയ, റോബി പുന്നൻ എന്നിവർ വരുടെ നേതൃത്വത്തിൽ ഇതിെൻറ പിന്നണിയിൽ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
