Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓണവിരുന്ന് 2K26 - ബഹ്‌റൈൻ പ്രതിഭ ഓണാഘോഷം

text_fields
bookmark_border
ഓണവിരുന്ന് 2K26 - ബഹ്‌റൈൻ പ്രതിഭ ഓണാഘോഷം
cancel

മനാമ: ബഹ്‌റൈൻ പ്രതിഭ റിഫ മേഖലയുടെ നേതൃത്വത്തിൽ 'ഓണവിരുന്ന് 2K26' ബഹുമുഖ ആഘോഷ പരിപാടികളോടെ സംഘടിപ്പിച്ചു. അധാരി പാർക്ക് പാർട്ടി ഹാളിൽ നടന്ന ചടങ്ങിൽ നാടൻ വിഭവങ്ങൾ നിരന്ന വിപുലമായ ഓണസദ്യയായിരുന്നു പ്രധാന ആകർഷണം. ബഹ്‌റൈനിലെ സാമൂഹിക, സാംസ്‌കാരിക, കലാ രംഗങ്ങളിലെ പ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും ഉൾപ്പെടെ 1600-ഓളം പ്രവാസികളാണ് ഗൃഹാതുരത്വം ഉണർത്തിയ സദ്യയിൽ പങ്കുചേർന്നത്.

ചെണ്ടമേളത്തിന്റെ അകമ്പടിയോടെ തുടക്കമിട്ട ആഘോഷ പരിപാടികളിൽ മേഖല 'സ്വരലയ'യുടെ നേതൃത്വത്തിൽ നടത്തി വരുന്ന 'പാടിയും പറഞ്ഞും' പരിപാടിയുടെ നാലാം എപ്പിസോഡും വേദിയിൽ അരങ്ങേറി. ഫ്ലൂട്ട് ഇൻസ്ട്രുമെന്റൽ മ്യൂസിക്, ഗാനമേള, ആകർഷകമായ നൃത്തങ്ങൾ, വിവിധതരം ഗെയിമുകൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. ചടങ്ങിൽ പ്രതിഭ മുഖ്യ രക്ഷാധികാരി ബിനു മണ്ണിൽ, ജനറൽ സെക്രട്ടറി സുലേഷ് വി. കെ., പ്രസിഡന്റ് മഹേഷ്‌ കെ. വി., രക്ഷാധികാരി സമിതി അംഗങ്ങളായ സുബൈർ കണ്ണൂർ, പി.ശ്രീജിത്ത്‌, എൻ കെ വീരമണി, ലിവിൻ കുമാർ, കേരള സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള തുടങ്ങി ബഹ്റൈനിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകർ പങ്കെടുത്തു സംസാരിക്കുകയും ആശംസകൾ നേരുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Onam 2K26 Bahrain Talent Onam Celebration
Next Story