കടൽതീരത്ത്
text_fieldsരഞ്ജിത്ത് കുമാർ പാറന്തട്ട
തിരതല്ലി മറിയുന്ന കടലിനെ നോക്കി
ഞാൻ ഈ മണൽതീരത്തിരുന്നു...
അലയടിച്ചീടുന്ന തിരമാലപോൽ മനം
പലതായ് തെറിച്ചങ്ങുപോയി...
സുഖ ദുഃഖ സമ്മിശ്രമായൊരീ തീരത്ത്
വെറുതേയിരിക്കുമ്പോൾ വിരഹവും,
പ്രണയവും പങ്കുവെക്കുന്നവർ
കടലിനെ പുൽകിയിരുന്നു...
കളിചിരിക്കുറുമ്പുകൾ കാട്ടുന്ന
ബാല്യവും, തെല്ലൊന്നു മാറി ലഹരിയെ-
പുൽകും യുവത്വവും...
പലനാൾ വരുമ്പൊഴും പലപല മുഖങ്ങളാൽ
തീരവും.. പലരൂപ
ഭാവത്തിൽ എതിരേറ്റു എന്നെയും...
കടലിരമ്പം കൊണ്ടു കയർത്തതും,
പല വേള ശാന്തമായ് ആശ്ലേഷിച്ചതും..
കലിതുള്ളി ചിലനേരം ആട്ടിയകറ്റിയും
മനുജനെ പോലെ നീ കടലും...
പല നാൾ വന്നു ഞാൻ കടലിന്റെ-തീരത്ത്
മറയുന്ന സൂര്യനെ കാണാൻ
എന്റെ മനമൊന്നിരുട്ടി വെളുക്കാൻ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

