തൊഴിലാളി ദിനത്തിൽ ഐ.സി.ആർ.എഫ് 250 തൊഴിലാളികൾക്ക് സിനിമ പ്രദർശനമൊരുക്കുന്നു
text_fieldsമനാമ: 2025ലെ അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച്, ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ (ഐ.സി.ആർ.എഫ്) വിവിധ മേഖലകളിൽനിന്നുള്ള ഏകദേശം 250 തൊഴിലാളികൾക്ക് ഒരു സിനിമ കാണാനുള്ള അവസരം ഒരുക്കുന്നു. ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിന്റെ പിന്തുണയോടെയും ലുലു കെയേഴ്സ്, എപ്പിക്സ് സിനിമ, ഡാന മാൾ, ദ ഡൊമെയ്ൻ ഹോട്ടൽ എന്നിവരുമായി സഹകരിച്ചുമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
സിനിമ കാണാൻ അവസരം ഒരുക്കുന്നതിലൂടെ, ഈ പ്രേത്യക ദിനത്തിൽ കഠിനാധ്വാനികളായ കുറച്ചു തൊഴിലാളികളുടെ വിലമതിക്കാനാവാത്ത സംഭാവനകളെ അംഗീകരിക്കുക കൂടിയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ആദ്യമായിട്ടായിരിക്കും മിക്ക തൊഴിലാളികൾക്കും ബഹ്റൈനിലെ തിയറ്ററിൽ സിനിമ കാണാൻ അവസരം ലഭിക്കുന്നത്. 2025 മേയ് ഒന്ന് വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഡാന മാളിൽ സ്ഥിതി ചെയ്യുന്ന എപ്പിക്സ് സിനിമാസിൽ വെച്ചാണ് സിനിമ കാണിക്കുന്നത്. പ്രവേശനം തൊഴിലാളികൾക്കും വീട്ടുജോലിക്കാർക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. മുൻകൂട്ടി രജിസ്ട്രേഷൻ ആവശ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 32225044 അല്ലെങ്കിൽ 39653007 എന്ന നമ്പറിൽ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

